ശംഖുംമുഖം: എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് ഇർഫാന മരണത്തിന് കീഴടങ്ങി. പൂന്തുറ മാണിക്യവിളാകം ടി.സി 46/927ൽ അൻസർ - ബുഷ്റ ദമ്പതികളുടെ മകളായ ഇർഫാന അൻസറാണ് (15) എസ്.എസ്.എൽ.സി പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നതിനിടെ ഇന്നലെ രാവിലെ ലോകത്തോട് വിട പറഞ്ഞത്. പൂന്തുറ സെന്റ് ഫിലോമിനസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാത്ഥിനിയായിരുന്നു ഇർഫാന. കുറച്ച് നാളുകളായി ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.എസ്.എസ്.എൽ.സി പരീക്ഷയിൽ മൂന്ന് എപ്ലസ് ഓടെയാണ് ഇർഫാന വിജയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |