തലശ്ശേരി: പാനൂർ വള്ള്യായിയിലെ കണ്ണച്ചാൻങ്കണ്ടി വീട്ടിൽ വിനോദിന്റെമകൾ വിഷ്ണുപ്രീയയെ പ്രണയപകയിൽ കൊലപ്പെടുത്തിയ കേസിൽ വിധി ഇന്നേക്ക് മാറ്റി. നാടിനെ നടുക്കിയ വിഷ്ണുപ്രീയ കൊലക്കേസിൽ തലശ്ശേരി ഒന്നാം അഡീഷനൽ ജില്ലാസെഷൻസ് ജഡ്ജ് എ.വി മൃദുല വിധി ഇന്നേക്ക് മാറ്റിവെക്കുകയായിരുന്നു.
2022 ഒക്ടോബർ 22ന് പകൽ പന്ത്രണ്ടു മണിയോടെ വീട്ടിലേക്ക് കിടപ്പുമുറിയിൽ കഴുത്തറക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.ആൺസുഹൃത്ത് മാനന്തേരിയിലെ താഴെകളത്തിൽ ശശിധരന്റെ മകൻ എ.ശ്യാംജിത്താ(25)ണ് കേസിലെ പ്രതി. പ്രണയം നിരസിച്ചതിലുള്ള വിരോധമാണ് കൊലയ്ക്കു കാരണമായി ആരോപിക്കുന്നത്. കുടുംബത്തോടൊപ്പം മരണവീട്ടിൽ പോയ വിഷ്ണുപ്രീയ തനിച്ച് മടങ്ങിയതിന് പിന്നാലെ വീട്ടിലെത്തി മറ്റൊരു സുഹൃത്തായ പൊന്നാനി പനമ്പാടയിലെ വിപിൻരാജുവായി വീഡിയോകാളിൽ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ എത്തിയ ശ്യാംജിത്ത് ചുറ്റിക കൊണ്ട് തലയ്ക്കടിച്ചാണ് കൊല നടത്തിയത്. ശ്യാംജിത്ത് ആക്രമിക്കുന്നത് വിഷ്ണുപ്രീയ വിപിൻ രാജനോട് ഫോണിൽ പറയുകയും ചെയ്തിരുന്നു. ഇതാണ് പ്രതിയെ വളരെ വേഗം പിടികൂടുന്നതിൽ നിർണായകമായത്.
ബാഗിൽ മാരക ആയുധങ്ങളുമായി തന്നെയാണ് ശ്യാംജിത്ത് എത്തിയത്. ചുറ്റിക കൊണ്ട് തലക്കടിച്ച ശേഷം കഴുത്തറുത്തായിരുന്നു കൊല നടത്തിയത്.
സംഭവത്തിന്റെ രണ്ടുദിവസം മുൻപ് കൂത്തുപറമ്പിലെ കടയിൽനിന്ന് പ്രതി ചുറ്റികയും കൈയുറയും വാങ്ങിയിരുന്നു. ഇവ വാങ്ങുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. വിഷ്ണുപ്രിയയുടെ ശരീരത്തിൽ 29 മുറിവുകളുണ്ടായിരുന്നു. അതിൽ 10 മുറിവ് മരണശേഷമുള്ളതാണ്. കേസിൽ 73 സാക്ഷികളാണുണ്ടായിരുന്നത്.
''14 വർഷത്തെ ശിക്ഷയല്ലേ,
'പതിനാലു വർഷത്തെ ശിക്ഷയല്ലേ, അത് ഗൂഗിളിൽ കണ്ടിട്ടുണ്ട്.39 വയസ്സാകുമ്പോൾ ശിക്ഷ കഴിഞ്ഞിറങ്ങാം, ഒന്നും നഷ്ടപ്പെടാനില്ല എന്നായിരുന്നു പിടിയിലായ സമയത്ത് ശ്യാംജിത്തിന്റെ പ്രതികരണം''.പാനൂരിൽ ഫാർമമിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു വിഷ്ണുപ്രീയ. പ്രൊസിക്യൂഷനു വേണ്ടി ജില്ലാ ഗവ. പ്ളീഡർ അഡ്വ.കെ.അജിത്ത് കുമാറാണ് ഹാജരായത്.പ്രതിക്ക് വേണ്ടി അഡ്വ.എസ്.പ്രവീൺ, അഡ്വ. അഭിലാഷ് മാത്തൂരും ഹാജരായി. പ്രതി ശ്യാംജിത്ത് ജുഡീഷ്യൽ കസ്റ്റഡിയിലായതിനാൽ കേസിന്റെ വിചാരണ വേഗത്തിലാക്കിയിരുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |