കരുനാഗപ്പള്ളി: അഴീക്കൽ ഗവ.ഹൈസ്കൂൾ അലുമിനി അസോസിയേഷൻ സ്പോർട്ട്സ് അക്കാഡമിയുടെ നേതൃത്വത്തിൽ അത്‌ലറ്റിക്സ് ഇനങ്ങളിൽ കഴിവുള്ള കുട്ടികളെ കണ്ടെത്തി പരിശീലനം നൽകുന്നതിനായി അത്‌ലറ്റിക്സ് സെലക്ഷൻ ട്രയൽസ് സംഘടിപ്പിച്ചു. അഴീക്കൻ ചന്തക്കടവ് മൈതാനത്ത് സംഘടിപ്പിച്ച ക്യാമ്പിന്റെ ഉദ്ഘാടനം ചവറ ഐ.ആർ.ഇ ചീഫ് മാനേജർ കെ.എസ്.ഭക്തദർശൻ നിർവഹിച്ചു. എസ്.എസ്.ജി ചെയർമാൻ ബിനു സ്വാഗതം പറഞ്ഞു. പൂക്കോട്ട് കരയോഗം പ്രസിഡന്റ് ജെ.വിശ്വംഭരൻ, എം.പി.ടി.എ പ്രസിഡന്റ് ധന്യ, അസോസിയേഷൻ ജോയിന്റ് സെക്രട്ടറി രതീഷ് വാസവൻ, പി.ടി.എ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം സജികുട്ടൻ തുടങ്ങിയവർ സംസാരിച്ചു...
ഫിസിക്കൽ എഡ്യുക്കേഷൻ ടീച്ചർമാരായ ശ്രീ ഷിജിൻ വില്യം , അതുൽ , ജോയൽ എന്നിവരുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് കുട്ടികൾക്ക് പരിശീലനം നൽകുന്നത്.
അസോസിയേഷൻ ട്രഷറർ ഗരീഷ് നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |