കോട്ടക്കൽ: കോട്ടക്കൽ നഗരസഭയിലെ ഹരിത കർമ്മ സേനാംഗങ്ങൾ ശേഖരിച്ചു വെച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ തീപിടിച്ചതിൽ പ്രതിഷേധിച്ചു ഡി വൈ.എഫ്.ഐ മുൻസിപ്പൽ സെക്രട്ടറിയെ ഉപരോധിച്ചു. കാരാറുക്കാർക്ക് എതിരെ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്നും ബാക്കിയുള്ള മാലിന്യങ്ങൾ ഉടൻ നീക്കം ചെയ്യണം എന്നുമാവിശ്യപെട്ടാണ് സെക്രട്ടറിയെ ഉപരോധിച്ചത്. ഉപരോധമറിഞ്ഞെത്തിയ നഗരസഭാ പ്രതിപക്ഷ നേതാവ് ടി.കബീർ, സി.പി.എം.ലോക്കൽ സെക്രട്ടറി ടി.പി ഷമീം, പുഷ്പരാജ് എന്നിനേതാക്കളുമായി നടത്തിയ ചർച്ചയെ തുടർന്ന് 24 മണിക്കൂറിനുള്ളിൽ മാലിന്യം നീക്കം ചെയ്യുമെന്നും കൃത്യവിലോപം നടത്തിയ കരാറുകാർക്ക് എതിരെ നിയമ നടപടി സ്വീകരിക്കും എന്നും സെക്രട്ടറി രേഖാമൂലം ഉറപ്പു നൽകിയതിന്റെ ഭാഗമായി സമരം അവസാനിപ്പിച്ചു. ഡിവൈഎഫ്.ഐ കോട്ടക്കൽ മേഖല സെക്രട്ടറി വൈശാഖ്, ഇന്ത്യനൂർ മേഖല സെക്രട്ടറി ഫൈസൽ , നൗഫൽ, മിഥുൻ എന്നിവർ സമരത്തിന് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |