മലപ്പുറം: കേരളകൗമുദി ലോറൽ മെർക്കുറിയുമായി സഹകരിച്ച് കരിയർ ഗൈഡൻസ് സെമിനാറും എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകളിൽ ഫുൾ എ പ്ളസ് നേടിയ കുട്ടികൾക്കുള്ള അനുമോദനച്ചടങ്ങും 14ന് കോട്ടയ്ക്കൽ പി.എം. ഓഡിറ്റോറിയത്തിൽ നടത്തും. ആബിദ്
ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്യും. എഡ്യുക്കേഷണൽ ആൻഡ് ലൈഫ് സ്കിൽ മോട്ടിവേഷണൽ ട്രെയിനറുമായ നിഷാദ് പട്ടേൽ, ലോറൽ മെർക്കുറി എം.ഡി പി. നൂറുദ്ദീൻ, മോട്ടിവേഷണൽ ട്രെയ്നറും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമായ സി.പി. ശിഹാബ് എന്നിവർ വിദ്യാർത്ഥികളുമായി സംവദിക്കും. കേരളകൗമുദി നടത്തിയ നീറ്റ് മോഡൽ എക്സാമിന്റെ വിജയികളെയും ചടങ്ങിൽ ആദരിക്കും.കരിയർ ഗൈഡൻസ് സെമിനാറിൽ പങ്കെടുക്കാൻ താത്പര്യമുള്ള വിദ്യാർത്ഥികൾ 9995235571 എന്ന നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |