കൊച്ചി: മഹീന്ദ്ര ഗ്രൂപ്പിന്റെ ഭാഗമായ സ്വരാജ് ട്രാക്ടേഴ്സ് ക്രിക്കറ്റ് താരം എം.. എസ് ധോണിയെ നായകനാക്കി പുതിയ ക്യാമ്പയിൻ ചിത്രം അവതരിപ്പിച്ചു. ഹോർട്ടികൾച്ചർ, ഇന്റർറോകൾട്ടിവേഷൻ പോലുള്ള കാർഷിക പ്രവർത്തനങ്ങളിൽ നൂതന സവിശേഷതകളും ശക്തമായ എഞ്ചിനുമുള്ള സ്വരാജ് ടാർഗറ്റ് 630 ട്രാക്ടർ ഉപയോഗിക്കുന്നതിന്റെ എളുപ്പവും കാര്യക്ഷമതയുമാണ് പുതിയ പരസ്യ ചിത്രത്തിലൂടെ ഊന്നിപ്പറയുന്നത്. ആഭ്യന്തര ട്രാക്ടർ വ്യവസായത്തിൽ അതിവേഗം വളരുന്ന ബ്രാൻഡായ സ്വരാജ് ട്രാക്ടേഴ്സിന്റെ. എം.എസ് ധോണിയെ നായകനായ രണ്ടാമത്തെ പരസ്യമാണിത്.
ഒരു സുഹൃത്തിന്റെ ഫാമിലേക്കുള്ള ധോണിയുടെ സന്ദർശനത്തോടെയാണ് പരസ്യചിത്രം തുടങ്ങുന്നത്. അവിടെ ധോണി സ്വരാജ് ടാർഗെറ്റ് 630 കാണുകയും, അതിന്റെ സവിശേഷതകളിലും പ്രകടനത്തിലും ആകർഷിതനായി പാടങ്ങളിലൂടെയും നെൽപ്പാടങ്ങളിലൂടെയും സഞ്ചരിക്കുകയും ചെയ്യുന്നു. എഫ്. സി. ബി ഇന്റർഫേസ് ഒരുക്കിയ ടി. വി കൊമേഴ്സ്യൽ ഹിന്ദി, ഗുജറാത്തി, മറാത്തി, ഭോജ്പുരി, തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി, പഞ്ചാബി എന്നിവയുൾപ്പെടെ വിവിധ പ്രാദേശിക ഭാഷകളിൽ ലഭ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |