കൊച്ചി: സംസ്ഥാനത്തെ പ്രമുഖ ധനകാര്യ സ്ഥാപനമായ മാക്സ് വാല്യൂ ക്രെഡിറ്റ്സ് ആൻഡ് ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡിന്റെ പുതിയ ചീഫ് എക്സിക്യൂട്ടിവ് ഓഫീസറായി(സി.ഇ.ഒ) ജോയ് തോമസ് ചുമതലയേറ്റു. ഫെഡറൽ ബാങ്ക് വൈസ് പ്രസിഡന്റായി വിരമിച്ചതിന് ശേഷമാണ് പുതിയ പദവിയിലെത്തുന്നത്. നടപ്പു സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലൊട്ടാകെ നൂറിലധികം ശാഖകൾ തുറന്ന് പ്രവർത്തനം വ്യാപിപ്പിക്കാനാണ് മാക്സ് വാല്യു ക്രെഡിറ്റ്സിന്റെ പദ്ധതി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |