കൊച്ചി: ഇന്ത്യയിലെ മുന്‍നിര ടയർ നിർമാതാക്കളായ സിയറ്റിന്റെ കമ്മ്യൂണിക്കേഷൻ ഐഡന്റിറ്റിയിലും സ്ട്രാറ്റജിയിലും മാറ്റം വരുന്നു. ട്രാവൽ, എക്സ്പ്ലോറേഷൻ, അഡ്വഞ്ചർ എന്നിവ കൂടുതലായി ഇഷ്ടപ്പെടുന്ന പുതുതലമുറ ഉപഭോക്താക്കളുടെ മാറിക്കൊണ്ടിരിക്കുന്ന ജീവിതരീതികളോടും മുൻഗണനകളോടും ഒത്തുപോകുന്നതാണ് പുതിയ മാറ്റം. പുതിയ ക്യാമ്പയിന്റെ ഭാഗമായുള്ള ആദ്യ പരസ്യത്തിൽ പ്രമുഖ ട്രാവൽ ഇൻഫ്ളുവൻസറായ ബൃന്ദ ശർമ്മയാണ് എത്തുന്നത്.
പുതിയ ക്യാമ്പയിന്റെ ഭാഗമായി ബ്രാൻഡ് സന്ദേശം നൽകുന്നതിനായി ടാറ്റ ഐ.പി.എൽ സ്ട്രാറ്റജിക് ടൈംഔട്ട് ബോർഡിലും സിയറ്റ് മാറ്റം വരുത്തും. ടാറ്റ ഐ.പി.എൽ സീസണിലെ അവശേഷിക്കുന്ന മത്സരങ്ങളിൽ പുതിയ മാറ്റം കാണാം. കഴിഞ്ഞ പത്തുവർഷമായി ഐ.പി.എല്ലുമായി സിയറ്റ് സഹകരിക്കുന്നുണ്ട്. ടൈംഔട്ട് ബോർഡിലെ പരമ്പരാഗത നീല നിറം മാറുന്നതിനോടൊപ്പം, ഒരു ഇന്ററാക്ടീവ് ക്യുആർ കോഡും ഉൾപ്പെടുത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |