തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 80 രൂപയുടെ കുറവാണ് ഉണ്ടായത്. ഇന്നത്തെ ഒരു പവൻ സ്വർണത്തിന്റെ വില 53,720 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന്റെ വില 7,061 രൂപയാണ്. കഴിഞ്ഞ ദിവസത്തെ ഒരു പവൻ സ്വർണത്തിന്റെ വില 53,800 രൂപയായിരുന്നു.
ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണനിരക്ക് രേഖപ്പെടുത്തിയത് മേയ് പത്തിനായിരുന്നു. അന്ന് ഒരു പവൻ സ്വർണത്തിന്റെ വില 54,040 രൂപയായിരുന്നു. കഴിഞ്ഞ മാസത്തിന്റെ ആരംഭത്തോടെയാണ് ഒരു പവൻ സ്വർണത്തിന്റെ വില അര ലക്ഷത്തിന് മുകളിൽ കടന്നത്. ഇന്നത്തെ വെളളിവിലയിൽ ചെറിയ വർദ്ധനവ് ഉണ്ടായി. ഒരു ഗ്രാം വെളളിയുടെ വില 90.5 രൂപയാണ്. ഒരു കിലോഗ്രാം വെളളിയുടെ വില 90,400 രൂപയാണ്. കഴിഞ്ഞ ദിവസത്തെ ഒരു കിലോഗ്രാം വെളളിയുടെ വില 90,000 രൂപയായിരുന്നു.
മേയിലെ സ്വർണനിരക്ക്
മേയ് 13₹53,720
മേയ് 12₹53,800
മേയ് 11₹53,800
മേയ് 10₹ 54,040
മേയ് 09₹52,920
മേയ് 08₹53,000
മേയ് 07₹53,080
മേയ് 06₹52,840
മേയ് 05₹52,680
മേയ് 04₹52680
മേയ് 03₹52680
മേയ് 02₹53,000
മേയ് 01₹52,440
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |