ചെന്നൈ: യു,എസ്. എയിലെ ബിംഗാംടൻ സർവകലാശാലയിലെ കോൺവൊക്കേഷൻ ചടങ്ങിൽ വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി(വി. ഐ.ടി)സ്ഥാപകനും ചാൻസലറുമായ ഡോ.ജി.വിശ്വനാഥൻ
ന്യുയോർക്ക് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയുടെ നിയമത്തിലുള്ള ഓണററി ഡോക്ടറേറ്റ് ഏറ്റുവാങ്ങി.
ബിംഗാംടൻ സർവകലാശാല പ്രസിഡന്റ് ഹാർവി സ്ടെഞ്ചറാണ് ഡോക്ടറേറ്റ് ബിരുദം നൽകുന്നത്.
അന്തർദേശീയ തലത്തിലുള്ള ഉന്നതവിദ്യാഭ്യാസ മേഖലയിലെ സംഭാവനകൾ പരിഗണിച്ചാണ് ഡോക്ടറേറ്റ് നൽകിയത്.
ഉന്നത വിദ്യാഭ്യാസ മേഖല എല്ലാവർക്കും പ്രാപ്തമാക്കുന്നതിലും ലോകമെമ്പാടുമുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളുമായി പങ്കാളിത്തം ഉണ്ടാക്കുന്നതിലും വിശ്വനാഥൻ മികച്ച പ്രവർത്തനം നടത്തിയെന്ന് ഹാർവി സ്ടെഞ്ചർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |