തിരുവനന്തപുരം: സിസ്റ്റർ അഭയ കേസ് പ്രതിയും കോട്ടയം ബി.സി.എം കോളേജിലെ സൈക്കോളജി വിഭാഗം മുൻ അദ്ധ്യാപകനുമായ ഫാദർ തോമസ് കോട്ടൂരിന്റെ പെൻഷൻ പൂർണമായും പിൻവലിച്ച് ധനകാര്യ വകുപ്പ്.
ഗുരുതര ക്രിമിനൽ കുറ്റത്തിന് ശിക്ഷിക്കപ്പെടുകയോ സ്വഭാവ ദൂഷ്യത്താൽ കുറ്റക്കാരനെന്ന് കണ്ടെത്തപ്പെടുകയോ ചെയ്താൽ പെൻഷൻ കെ.എസ്.ആർ ചട്ടം 2 പ്രകാരം മുഴുവനായോ ഭാഗീകമായോ തടഞ്ഞുവയ്ക്കുകയോ പിൻവലിക്കുകയോ ചെയ്യാം. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടയാളാണ് പ്രതി. തന്റെ ജീവിത മാർഗമായ പെൻഷൻ തടയരുതെന്ന് തോമസ് കോട്ടൂർ സർക്കാരിന് നേരത്തെ അപേക്ഷ നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |