SignIn
Kerala Kaumudi Online
Sunday, 16 June 2024 2.05 AM IST

ഇന്നത്തെ സ്വ‌ർണനിരക്ക് ചരിത്രത്തിലാദ്യത്തേത്; മലയാളികൾ ഇനിയും കാത്തിരിക്കണം

gold

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ ഉയർന്നു. ഒരു പവൻ സ്വർണത്തിന് 560 രൂപയുടെ വർദ്ധനവാണ് ഇന്ന് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 54,280 രൂപയാണ്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 6,785 രൂപയാണ്. കഴിഞ്ഞ ദിവസവും ഒരു പവൻ സ്വർണത്തിന്റെ വിലയിൽ വർദ്ധനവ് സംഭവിച്ച് 53,720 രൂപയായിരുന്നു.

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ് സംഭവിച്ചിട്ടുണ്ടെങ്കിലും ഇന്നുവരെയുളള കണക്കുകൾ പരിശോധിക്കുമ്പോൾ ആഗോളതലത്തിൽ സ്വ‌‌ർണവ്യാപാരം നേരിയ നഷ്ടത്തിലാണ് നടക്കുന്നത്. കേരളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന സ്വർണവില രേഖപ്പെടുത്തിയത് കഴിഞ്ഞ മാസത്തിലായിരുന്നു. ഏപ്രിൽ 19ന് സ്വർണവിലയിൽ വൻവർദ്ധനവ് രേഖപ്പെടുത്തിയിരുന്നു. അന്ന് ഒരു പവൻ സ്വർണത്തിന് 54,520 രൂപയും, ഗ്രാമിന് 6,815 രൂപയുമായിരുന്നു വില.

അതേസമയം, വെളളിവിലയിലും വ്യത്യാസമുണ്ടായി. ഒരു ഗ്രാം വെളളിയുടെ ഇന്നത്തെ വില 90 രൂപയാണ്. കഴിഞ്ഞ ദിവസത്തെ ഒരു ഗ്രാം വെളളിയുടെ വില 91 രൂപയായിരുന്നു. ഒരു കിലോഗ്രാം വെളളിയുടെ വില 90,000 രൂപയാണ്. കഴിഞ്ഞ ദിവസത്തെ ഒരു കിലോഗ്രാം വെളളിയുടെ വില 91,000 രൂപയും ആയിരുന്നു.

മേയിലെ സ്വർണനിരക്ക്

മേയ് 16₹ 54,280

മേയ് 15₹ 53,720

മേയ് 14₹53,400

മേയ് 13₹53,720

മേയ് 12₹53,800

മേയ് 11₹53,800

മേയ് 10₹ 54,040

മേയ് 09₹52,920

മേയ് 08₹53,000

മേയ് 07₹53,080

മേയ് 06₹52,840

മേയ് 05₹52,680

മേയ് 04₹52680

മേയ് 03₹52680

മേയ് 02₹53,000

മേയ് 01₹52,440

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, GOLD, RATE, TODAY, KERALA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.