SignIn
Kerala Kaumudi Online
Saturday, 27 July 2024 9.14 AM IST

ചിരിയുടെ അമിട്ടിന് തീകൊളുത്താം ,​ ഗുരുവായൂരമ്പല നടയിൽ

d

തുടക്കം മുതൽ അവസാനം വരെ ചിരിയുടെ പൂരം സമ്മാനിക്കുന്ന ഗംഭീര ഫൺ ഫ്മാലി എന്റർടൈനറാണ് ഗുരുവായൂരമ്പല നടയിൽ. യുവതാരങ്ങളായ പൃഥ്വിരാജും ബേസിൽ ജോസഫും ആദ്യമായി ഒരുമിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. ജയ ജയ ജയ ഹേ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്ത ചിത്രമാണ് ഗുരുവായൂരമ്പല നടയിൽ. വിനു രാമചന്ദ്രനും അഞ്ജലിയും തമ്മിലുള്ള വിവാഹമാണ് സിനിമയുടെ പശ്ചാത്തലം. ഇതിനിടയിലേക്ക് പൃഥ്വിരാജിന്റെ ആനന്ദനും കൂടി എത്തുമ്പോൾ പ്രേക്ഷകർക്ക് പൊട്ടിച്ചിരിയുടെ ഒരു സദ്യതന്നെയാണ് സംവിധായകൻ ഒരുക്കുന്നത്.

പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇഫോർ എന്റർടൈൻമെന്റ് ബാനറിൽ മുകേഷ് ആർ മേത്ത, സി.വി സാരഥി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ നിഖില വിമൽ, അനശ്വര രാജൻ, യോഗി ബാബു, ജഗദീഷ്, രേഖ, ഇർഷാദ്,സിജു സണ്ണി, സഫ്വാൻ, കുഞ്ഞികൃഷ്ണൻ മാസ്റ്റർ, മനോജ് കെ യു എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം നീരജ് രവി നിർവഹിക്കുന്നു.'കുഞ്ഞിരാമായണ' ത്തിനു ശേഷം ദീപു പ്രദീപ് രചന നിർവഹിക്കുന്ന ചിത്രമാണ് 'ഗുരുവായൂരമ്പല നടയിൽ'. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർഹാരിസ് ദേശം,എഡിറ്റർ ജോൺ കുട്ടി,സംഗീതം അങ്കിത് മേനോൻ,പ്രൊഡക്ഷൻ കൺട്രോളർറിനി ദിവാകർ,ആർട്ട് ഡയറക്ടർ സുനിൽ കുമാർ, കോസ്റ്റ്യൂം ഡിസൈനർ അശ്വതി ജയകുമാർ,മേക്കപ്പ്സുധി സുരേന്ദ്രൻ, സൗണ്ട് ഡിസൈനർ അരുൺ എസ് മണി, ചീഫ് അസോസിയേറ്റ് ഡയറക്ടർശ്രീലാൽ,സൗണ്ട് മിക്സിംഗ് എം ആർ രാജകൃഷ്ണൻ,ആക്ഷൻ ഫെലിക്സ് ഫുകുയാഷി റവ്വേ,സ്റ്റിൽസ്‌ ജെസ്റ്റിൻ ജെയിംസ്, രോഹിത് കെ സുരേഷ്,ഡിസൈൻ ഡികൾട്ട് സ്റ്റുഡിയോ, ഫിനാൻസ് കൺട്രോളർ കിരൺ നെട്ടയിൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അനീഷ് നന്ദിപുലം, വിനോഷ് കൈമൾ, പി ആർ ഒഎ എസ് ദിനേശ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MOVIE, MOVIE REVIEW, PRITHVIRAJ, BASIL JOSEPH, ANASWARA RAJAN
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.