SignIn
Kerala Kaumudi Online
Thursday, 18 July 2024 4.05 AM IST

ഡെങ്കിപ്പനി ദിനാചരണം നടത്തി

den

തൃശൂർ: ജില്ലാ മെഡിക്കൽ ഓഫീസ്, ഒല്ലൂർ സാമൂഹ്യരോഗ്യ കേന്ദ്രം, ഒല്ലൂർ വിൻസെന്റ് ഡി പോൾ സ്‌കൂൾ ഒഫ് നേഴ്‌സിംഗ് എന്നിവയുടെ ആഭിമുഖ്യത്തിൽ ദേശീയ ഡെങ്കിപ്പനി ദിനം ആചരിച്ചു. ജില്ലാതല ഉദ്ഘാടനം ഒല്ലൂർ സാമൂഹ്യരോഗ്യ കേന്ദ്രത്തിൽ ജില്ലാ സർവൈലൻസ് ഓഫീസർ ഡോ.കെ.എൻ.സതീഷ് നിർവഹിച്ചു. ഒല്ലൂർ സാമൂഹികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ.പി.എ.പ്രിയ അദ്ധ്യക്ഷയായി. പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകൾക്ക് പിന്നിലും പേശികളിലും സന്ധികളിലും വേദന, നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകൾ, ഓക്കാനവും ചർദ്ദിയും എന്നിവയാണ് ഡെങ്കിപ്പനിയുടെ ലക്ഷണം. രക്തസ്രാവത്തോടെയുള്ള ഡെങ്കിപ്പനി അതീവ ഗുരുതരമാണ്. ഒരു തവണ ബാധിച്ചവർക്കും, പകർച്ചവ്യാധി റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിലും കൊതുകു നശീകരണം ശക്തിപ്പെടുത്തിയില്ലെങ്കിൽ ഡെങ്കിപ്പനിയുണ്ടാകാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, DENGUE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.