SignIn
Kerala Kaumudi Online
Saturday, 27 July 2024 8.57 AM IST

ഫോബ്സിന്റെ യുവ സംരംഭകരുടെ പട്ടികയിൽ മലയാളി വനിത

fobs

പ്രേംജി ഇൻവെസ്റ്റിന്റെ വൈസ് പ്രസിഡന്റ് പാലക്കാട് സ്വദേശിനി സീതാലക്ഷ്മി നാരായണൻ ഇന്ത്യയിൽ പതിനൊന്നാം സ്ഥാനത്ത്

കൊച്ചി: ആഗോള ഏജൻസിയായ ഫോബ്സിന്റെ മുപ്പത് വയസിൽ താഴെയുള്ള ഏഷ്യയിലെ മികച്ച സംരംഭകരുടെ പട്ടികയിൽ മലയാളി വനിത സീതാലക്ഷ്മി നാരായണൻ ഇടംപിടിച്ചു. ഏഷ്യ പസഫിക് മേഖലയിലെ മുപ്പത് വയസ് വരെയുള്ള മുന്നൂറ് നവീന ആശയങ്ങൾ നടപ്പാക്കിയ വിവിധ മേഖലയിലുള്ളവരുടെ ഫോബ്സിന്റെ പട്ടികയിൽ 86 ഇന്ത്യക്കാരാണ് ഇടം പിടിച്ചത്. ആഗോള സംഗീത മേഖലയിലെ ഉയരുന്ന നക്ഷത്രമായ അർപൻ കുമാർ ചാണ്ടേൽ ഒന്നാമതെത്തിയ ഇന്ത്യയിലെ സംരംഭകരുടെ പട്ടികയിൽ പാലക്കാട് പല്ലശനയിലെ ഇടത്തരം കുടുംബത്തിൽ ജനിച്ച് വളർന്ന സീതാലക്ഷ്മി നാരായണൻ പതിനൊന്നാം സ്ഥാനത്താണ്. പ്രേജിം ഇൻവെസ്റ്റിലെ ഏറ്റവും പ്രായം കുറഞ്ഞ വൈസ് പ്രസിഡന്റായ സീതാലക്ഷ്മി ചാർട്ടേഡ് അക്കൗണ്ടന്റ് ബിരുദധാരിയാണ്. 29 വയസിലാണ് സീതാലക്ഷ്മി ഈ അംഗീകാരം നേടിയത്.

ബംഗളൂരിലെ കൺസ്യൂമക്സ് ഇൻഡസ്ട്രീസിന്റെ ചീഫ് ടെക്നോളജി ഓഫീസർ ജോർജ് ഫ്രാൻസിസ് ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയിൽ 34ാം സ്ഥാനത്തുണ്ട്. നവീന ആശയങ്ങളുമായി ഏറ്റവും ലോകത്തെ മാറ്റി മറിക്കുന്ന ആശയങ്ങൾ വിജയകരമായി നടപ്പാക്കിയവരെ ഉൾപ്പെടുത്തിയാണ് ഫോബ്സ് പട്ടിക തയ്യാറാക്കിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.