കൊച്ചി: ഇകൊമേഴ്സ്, ഹോസ്പിറ്റാലിറ്റി, പഴവർഗങ്ങളുടെ ഇറക്കുമതി എന്നീ മേഖലകളിലെ പ്രമുഖരായ ഗ്രോവിംഗ്ടൺ വെഞ്ചേഴ്സ് ഇന്ത്യ ലിമിറ്റഡ്
പ്രവർത്തനം ശക്തമാക്കുന്നു. പഴവർഗങ്ങളുടെ കോർപ്പറേറ്റ് മേഖലയിലെ വിതരണശൃംഖല വിപുലമാക്കുന്നതിനായി തുർക്കി, വിയറ്റ്നാം, ദക്ഷിണാഫ്രിക്ക, ഗ്രീസ്, ചിലി തുടങ്ങിയ രാജ്യങ്ങളിലെ ഫാമുകളിൽ നിന്ന് പഴങ്ങൾ സംഭരിച്ച് പാൻ ഇന്ത്യ മാർക്കറ്റിൽ കമ്പനി കൂടുതലായി ശ്രദ്ധ പതിപ്പിക്കും. അന്താരാഷ്ട്ര നിലവാരമുള്ള പാക്കേജിംഗിനൊപ്പം ഗുണനിലവാര പരിശോധനയും വഴി ഉപഭോക്താക്കൾക്ക് ഗുണനിലവാരമുള്ള പഴങ്ങൾ എത്തിക്കുന്നതിനുള്ള ദ്രുത ലോജിസ്റ്റിക് സൗകര്യവും കമ്പനി വികസിപ്പിച്ചിട്ടുണ്ട്. ഇതിനായി ഗ്രോവിംഗ്ടൺ വെഞ്ചേഴ്സ് 'ഗ്രോഫാമിയോ' എന്ന പേരിൽ ബ്രാൻഡ് സ്ഥാപിച്ചു. റിലയൻസ്, ബിഗ് ബാസ്ക്കറ്റ്, ഗോദ്റേജ് ഫ്രഷ്, മോർ, ആമസോൺ തുടങ്ങിയ കമ്പനികളുടെ വിതരണ ശൃംഖലാ പങ്കാളിത്തത്തിനും കമ്പനിക്ക് പദ്ധതിയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |