നായ സ്നേഹികളുടെ ഹൃദയം കീഴടക്കിയ രക്ഷിത് ഷെട്ടി നായകനായ ചിത്രമാണ് 777 ചാർളി .നായകൻ രക്ഷിത് ഷെട്ടിയായിരുന്നെങ്കിലും പ്രേക്ഷക ഹൃദയത്തിൽ ഇടംപിടിച്ചത് ചാർളി എന്ന നായയാണ്. ചാർളി ആറു നായക്കുട്ടികൾക്ക് ജന്മം നൽകിയ സന്തോഷ വാർത്ത രക്ഷിത് ഷെട്ടി സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചു. ചാർളിയുടെയും മക്കളുടെയും ചിത്രവും പങ്കുവച്ചു. സിനിമയിലും ചാർളി ഗർഭിണിയാകുന്നതിനെക്കുറിച്ചും ചിത്രീകരിച്ചിരുന്നു. 20 കോടി ബഡ്ജറ്റിൽ ഒരുക്കിയ ചിത്രം 100 കോടിയാണ് വാരിയത്. മികച്ച കന്നട ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയ ചിത്രം മലയാളിയും ഹൃദയത്തിലേക്ക് ഏറ്റുവാങ്ങി. സംവിധായകൻ കിരൺ രാജിന്റെ ആദ്യ സംരംഭമാണ് 777 ചാർളി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |