ഡൊമിനിക് അരുൺ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നസ്ളിൻ നായകൻ. വെഫേറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ ആണ് നിർമ്മാണം. ചിത്രത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും.
ടൊവിനോ തോമസ്, ശാന്തി ബാലചന്ദ്രൻ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ 2017ൽ റിലീസ് ചെയ്ത തരംഗം ആണ് ഡൊമിനിക് അരുണിന്റെ ആദ്യ സംവിധാന സംരംഭം.
ഉണ്ണി മുകുന്ദൻ നായകനായ സ്റ്റൈൽ എന്ന ചിത്രത്തിന്റെ തിരക്കഥ പങ്കാളിയായിരുന്നു.അതേസമയം
പ്രേമലുവിന്റെ ചരിത്രവിജയം നസ്ളിന്റെ കരിയർ തന്നെ മാറ്റിവച്ചിരിക്കുകയാണ്. നിരവധി പ്രോജക്ടുകളാണ് കാത്തിരിക്കുന്നത്. ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന ഐ ആം കാതലൻ ആണ് റിലീസിന് ഒരുങ്ങുന്ന ചിത്രം. പുതുമുഖം അനിഷ്മ ആണ് നായിക.ദിലീഷ് പോത്തൻ, ലിജോ മോൾ
തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ആസിഫ് അലി, ലുക്മാൻ, വാലിഖ ഗബ്ബി എന്നിവരെ പ്രധാന കഥാപാത്രമാക്കി രോഹിത് വി.എസ് സംസംവിധാനം ചെയ്യുന്ന ടിക്കി ടാക്ക ആണ് നസ്ളിന്റെ മറ്റൊരു പ്രോജക്ട്. നസ്ളിൻ, ലുക്മാൻ, ഗണപതി എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. കോമഡി സ്പോർട്സ് ഡ്രാമയാണ് പ്രമേയം. മുകുന്ദനുണ്ണി അസോസിയേറ്റ്സിനുശേഷം അഭിനവ് സുന്ദർ നായക് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് മറ്റൊരു പ്രോജക്ട്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ് നിർമ്മാണം. പ്രേമലു 2 ആണ് മറ്റൊരു പ്രോജക്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |