ന്യൂഡൽഹി: എസ്.എൻ.ഡി.പി യോഗം ഡൽഹി യൂണിയൻ സംഘടിപ്പിക്കുന്ന നേതൃത്വ സമ്മേളനം ഇന്നു രാവിലെ 10ന് യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും. രോഹിണിയിലെ എസ്.എൻ.ഡി. പി യോഗം ഓഫീസ് സമുച്ചയത്തിൽ നടക്കുന്ന ചടങ്ങിൽ യൂണിയൻ പ്രസിഡന്റ് ടി. എസ്. അനിൽ അദ്ധ്യക്ഷത വഹിക്കും. എസ്.എൻ.ഡി.പി യോഗം ദേവസ്വം സെക്രട്ടറി സന്തോഷ് അരയക്കണ്ടി, അഡ്വ. സനിൽ മുണ്ടപ്പള്ളി എന്നിവർ സംസാരിക്കും. ഡൽഹി യൂണിയനു കീഴിലുള്ള ശാഖ, വനിത സംഘം, യൂത്ത് മൂവ്മെന്റ് ഭാരവാഹികളും പ്രവർത്തകരും പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |