ലക്നൗ: ഉത്തർപ്രദേശിലെ ഫറൂഖാബാദ് ലോക്സഭാ മണ്ഡലത്തിൽ വിവിധപോളിംഗ്ബൂത്തുകളിൽ എട്ടുതവണ ബി.ജെ.പിക്ക് വേണ്ടി വോട്ടു ചെയ്യുന്ന യുവാവിന്റെ വീഡിയോ പുറത്ത്. സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവാണ് യുവാവ് നിരവധി തവണ വോട്ട്രു രേഖപ്പെടുത്തുന്ന വീഡിയോ എക്സിൽ പങ്കുവച്ചത്.
വീഡിയോ വൈറലായതിന് പിന്നാലെ സംഭവത്തിൽ കടുത്ത നടപടി എടുക്കണമെന്ന് അഖിലേഷ് യാദവ് തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു. ഗുരുതരമായ വീഴ്ചയാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരിൽ നിന്ന് ഉണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. യുവാവ് തന്നെയാണ് വീഡിയോ പകർത്തിയിരിക്കുന്നത്.
ഫറൂഖാബാദ് മണ്ഡലത്തിൽ പെടുന്ന ഇറ്റാജില്ലയിലെ ഖിരി പരാമൻ ഗ്രാമത്തിലെ ഒരു ബൂത്തിലാണ് സംഭവം. സിറ്റിംഗ് എം..പിയായ മുകേഷ്ര് രാജ്‌പുത് ആണ് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥി. തിരഞ്ഞെടുപ്പിന്റെ നാലാംഘട്ടത്തിൽ മേയ് 13നാണ് ഇവിടെ വോട്ടെടുപ്പ് നടന്നത്. വീഡിയോ പ്രചരിച്ചിട്ട് പോലും ന ടപടിയെടുക്കാത്ത തിരഞ്ഞെടുപ്പ് കമ്മിഷൻ ഉറങ്ങുകയാണോ എന്ന് പ്രതിപക്ഷ നേതാക്കൾ ചോദിച്ചു. ഉത്തർപ്രദേശിലെ വിവിധ മണ്ഡലങ്ങളിൽ നിരവധി ചട്ട ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി നേതാക്കൾ ആരോപിക്കുന്നു.
അതേസമയം രാജൻസിംഗ് താക്കൂർ എന്ന 16കാരനാണ് വീഡിയോയിൽ ഉള്ളതെന്ന വിവരവും പുറത്തുവന്നു, രാജന്റെ പിതാവ് അനിൽസിംഗാണ് തന്റെ മകന് 16വയസേ ഉള്ളൂവെന്ന് മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ഖിരി പരാമൻ ഗ്രാമത്തിലെ ഗ്രാമപ്രധാൻ ആണ് അനിൽസിംഗ്. ബി.ജെ.പി നേതാവാണ് ഇദ്ദേഹം,
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |