SignIn
Kerala Kaumudi Online
Thursday, 18 July 2024 3.30 PM IST

ഡ്രൈവർമാർക്കുള്ള  ബോധവൽക്കരണ ക്ലാസ്സ് 

d
D

പൊന്നാനി: പുതിയ അദ്ധ്യായന വർഷത്തിന്റെ മുന്നോടിയായി പൊന്നാനി താലൂക്കിൽ ഉൾപ്പെട്ട തവനൂർ,കാലടി,എടപ്പാൾ,വട്ടംകുളം തുടങ്ങിയ വില്ലേജുകളിൽ സ്ഥിതിചെയ്യുന്ന സ്‌കൂൾ വാഹനങ്ങളുടെ പരിശോധനയും ഡ്രൈവർമാർക്കുള്ള ബോധവൽക്കരണ ക്ലാസും 22നു തവനൂർ ഐഡിയൽ സ്‌കൂൾ ഗ്രൗണ്ടിലും ഐഡിയൽ സ്‌കൂൾ ഓഡിറ്റോറിയത്തിലും വെച്ച് നടക്കും.പരിശോധനയ്ക്കായി വരുന്ന വാഹനങ്ങൾ 22ന് രാവിലെ 9മണിക്ക് മുൻപായി ഐഡിയൽ സ്‌കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്ത് ഐഡിയൽ സ്‌കൂൾ ഓഡിറ്റോറിയത്തിൽ ബോധവൽക്കരണ ക്ലാസിനായി 9.30ന് മുമ്പായി എത്തിച്ചേരണം, പരിശോധനയിൽ തൃപ്തികരമായി കാണപ്പെടുന്ന വാഹനങ്ങൾക്ക് 'ചെക്ക്ഡ് ഓക്കേ'സ്റ്റിക്കർ പതിപ്പിക്കും കൂടാതെ ബോധവൽക്കരണ ക്ലാസിൽ പങ്കെടുക്കുന്ന ഡ്രൈവർമാർക്കുള്ള സർട്ടിഫിക്കറ്റും വിതരണം ചെയ്യും.
മേൽപ്പറഞ്ഞ' ചെക്ക്ഡ് ഓക്കേ 'സ്റ്റിക്കർ ഇല്ലാത്ത സ്‌കൂൾ വാഹനങ്ങൾക്കെതിരെയും ക്ലാസിൽ പങ്കെടുക്കാത്ത ഡ്രൈവർമാർക്ക് എതിരെയും തക്കതായ നടപടി എടുക്കുമെന്ന് ജോയിന്റ് ആർ.ടി.ഒ. ടി.എം ഇബ്രാഹിംകുട്ടി അറിയിച്ചു. 10 വർഷം പരിചയമുള്ള ഡ്രൈവർമാരെയാണ് ക്ലാസിൽ പങ്കെടുപ്പിക്കുകയെന്ന് ജോയിന്റ് ആർ. ട്ടി. ഓ.കൂട്ടിച്ചേർത്തു.പൊന്നാനി താലൂക്കിലെ മറ്റു വില്ലേജുകളായ ഈഴുവത്തിരുത്തി, പൊന്നാനി നഗരം വെളിയംകോട്, പെരുമ്പടപ്പ്, മാറഞ്ചേരി, ആലംകോട്, നന്നംമുക്ക് തുടങ്ങിയവയിലെ സ്‌കൂൾ വാഹനങ്ങളുടെ പരിശോധനയും ബോധവൽക്കരണ ക്ലാസ്സും 29ന് പൊന്നാനി എം.ഇ.എസ് കോളേജ് വെച്ച് നടക്കുമെന്ന് പൊന്നാനി ജോയിന്റ് ആർ.ടി.ഒ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.