ചിമ്പു ഇരട്ട വേഷത്തിൽ എത്തുന്ന ദേ സിംഗ് പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബോളിവുഡ് താരങ്ങളായ ജാൻവി കപൂറും കിയാര അദ്വാനിയും നായികമാർ. ജാൻവിയുടെയും കിയാരയുടെയും തമിഴ് അരങ്ങേറ്റമാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. എസ്.ടി.ആർ 48 എന്നു താത്കാലികമായി പേരിട്ട ചിത്രത്തിൽ കമൽഹാസൻ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. കമൽഹാസന്റെ രാജ്കമൽ ഫിലിം ഇന്റർനാഷണൽ ആണ് നിർമ്മാണം. 100 കോടി മുതൽ മുടക്കിൽ നിർമ്മിക്കുന്ന ചിത്രം പീരിയോഡിക് ആക്ഷൻ ഡ്രാമ വിഭാഗത്തിൽപ്പെടുന്നു. ഉടൻ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം. ഇരട്ട സഹോദരന്മാരായി ചിമ്പു എത്തുന്നതെന്നതാണ് വിവരം. രവി ബസ്രൂർ ആണ് സംഗീത സംവിധാനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |