SignIn
Kerala Kaumudi Online
Thursday, 18 July 2024 9.34 AM IST

അനധികൃത മൊബൈൽ ഇൻഡസ്ട്രിയൽ യൂനിറ്റുകളുടെ പ്രവർത്തനം തടയണം; കെ ഐ എഫ്  ഇ  യു എ കലക്ടറേറ്റ് മാർച്ചും ധർണ്ണയും നടത്തി

d

മലപ്പുറം : ജനറൽ എൻജിനീയറിംഗ് മേഖലയിൽ ഭീഷണിയായ ലൈസൻസ് ഇല്ലാത്ത മൊബൈൽ ഇൻഡസ്ട്രിയൽ യൂണിറ്റുകളുടെ പ്രവർത്തനം തടയണമെന്നാവശ്യപ്പെട്ട് കേരളാ അയേൺ ഫാബ്രിക്കേഷൻ ആൻഡ് എൻജിനീയറിംഗ് യൂണിറ്റ് അസോസിയേഷൻ (കെ.ഐ.എഫ്.ഇ.യു.എ ) കളക്ടറേറ്റിലേക്ക് മാർച്ചും ധർണ്ണയും നടത്തി .
എ.പി. അനിൽ കുമാർ എം.എൽ.എ ധർണ്ണ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് ഒ. സതീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ലെൻസ്‌ഫെഡ് ജില്ലാ പ്രസിഡന്റ് അമീർ പാതാരി,വ്യാപാരി വ്യവസായി ജില്ലാ പ്രസിഡന്റ് കെ. സുബ്രഹ്മണ്യൻ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് സംസ്ഥാന ജനറൽ സെക്രട്ടറി അക്രം ചുണ്ടയിൽ, കെ.ഐ.എഫ്.ഇ.യു എ സംസ്ഥാന ജോയിന്റ് സെക്രട്ടറി എ.പി ഉണ്ണി, സംസ്ഥാന കമ്മറ്റി അംഗങ്ങളായ കെ.ടി. മുഹമ്മദ് ഹനീഫ, സിദ്ദീഖ് മുൽത്താൻ ,ജില്ലാ വൈസ് പ്രസിഡന്റ് നാസർ മലപ്പുറം, സലാം അരീക്കോട് , ഒ. സുബ്രഹ്മണ്യൻ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ.പി. വാസുദേവൻ സ്വാഗവും ട്രഷറർ കെ.വൈ. ബിജു നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM, MARCH
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.