SignIn
Kerala Kaumudi Online
Tuesday, 24 September 2024 7.05 PM IST

വീണ്ടും ഗൂഗിൾ മാപ്പ് ചതിച്ചു; കോട്ടയത്ത് പൂർണമായും മുങ്ങിയ കാർ നാട്ടുകാർ പുറത്തെടുത്തു

Increase Font Size Decrease Font Size Print Page
google-map

കോട്ടയം: ഗൂഗിൾ മാപ്പ് നോക്കി ആലപ്പുഴയിലേക്ക് വന്ന വിനോദസഞ്ചാരികളുടെ കാർ തോട്ടിൽ വീണു. കോട്ടയം കുറുപ്പന്തറയിൽ വച്ചായിരുന്നു അപകടം. ഹൈദരാബാദ് സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. അഞ്ചുപേരടങ്ങുന്ന സംഘമാണ് കാറിൽ സഞ്ചരിച്ചിരുന്നത്. ഇവർ അഞ്ചുപേരും രക്ഷപ്പെട്ടു.

ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. ഫോർഡ് എൻഡേവർ കാറാണ് തോട്ടിലേക്ക് വീണത്. ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് കാർ തോട്ടിൽ നിന്നും പുറത്തെടുത്തത്. മൂന്നാറിൽ നിന്ന് ആലപ്പുഴയിലേക്ക് പോകുന്ന വഴിയായിരുന്നു അപകടം. നാട്ടുകാരും പൊലീസും ചേർന്നാണ് യാത്രക്കാരെ കാറിൽ നിന്ന് രക്ഷപ്പെടുത്തിയത്.

കഴിഞ്ഞ ഒക്‌ടോബറിൽ ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്‌ത് കാർ പുഴയിൽ വീണ് രണ്ട് യുവ ഡോക്‌ടർമാർ മരിച്ചിരുന്നു. കൊച്ചിയിലായിരുന്നു അപകടം സംഭവിച്ചത്. നിറഞ്ഞൊഴുകുകയായിരുന്ന പുഴയിലേക്കാണ് ഇവർ വീണത്. കാറിലുണ്ടായിരുന്ന മറ്റ് മൂന്നുപേരെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി.

കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരായ അദ്വൈത്, അജ്മല്‍ എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മെഡിക്കൽ വിദ്യാർത്ഥിനിയും നഴ്സുമടക്കം മൂന്നുപേരെയാണ് രക്ഷപ്പെടുത്തിയത്. രാത്രി പന്ത്രണ്ടരയോടെ എറണാകുളം ഗോതുരുത്ത് കടൽവാതുരുത്തിലാണ് അപകടം ഉണ്ടായത്. കൊച്ചിയിൽ പാർട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്നു സംഘം. രക്ഷപ്പെട്ട മൂന്നുപേരെയും ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചിരുന്നു.

വഴി പരിചയമില്ലാതിരുന്നതിനാൽ ഗൂഗിൾ മാപ്പുനോക്കിയാണ് സംഘം സഞ്ചരിച്ചിരുന്നത്. കാറിന് സാമാന്യം വേഗവുമുണ്ടായിരുന്നു. അപകട വിവരമറിഞ്ഞ് നാട്ടുകാർ ഓടിയെത്തുമ്പോഴേക്കും കാർ പുഴയിൽ മുങ്ങിയിരുന്നു. ഈ സമയം ശക്തമായ ഒഴുക്കും ഉണ്ടായിരുന്നു. പ്രതികൂല സാഹചര്യങ്ങളെ അവഗണിച്ച് ഉടൻതന്നെ നാട്ടുകാരും ഫയർഫോഴ്സും രക്ഷാപ്രവർത്തനം നടത്തിയെങ്കിലും രണ്ടുപേരെ രക്ഷിക്കാനായില്ല.

ഗൂഗിൾ മാപ്പുനാേക്കി സഞ്ചരിക്കുന്നതിനിടെ അടുത്തിടെയായി നിരവധി പേരാണ് അപകടത്തിൽപ്പെടുന്നത്. ദിവസങ്ങൾക്ക് മുമ്പ് ഗൂഗിൾ മാപ്പ് നാേക്കി കാറിൽ സഞ്ചരിച്ച ആന്ധ്രാ സ്വദേശികളായ അഞ്ചുപേർ ദിശതെറ്റി തോട്ടിൽ വീണിരുന്നു. രാത്രി എട്ട് മണിയോടെ കുട്ടനാട് പുളിങ്കുന്ന് വലിയ പള്ളിക്ക് സമീപത്തായിരുന്നു അപകടം. മങ്കൊമ്പ് വികാസ് മാർഗ് റോഡിൽ നിന്ന് പുളിങ്കുന്ന് സെന്റ് മേരീസ് ഫൊറോന പള്ളിയിലേക്ക് പോയതാണ് സംഘം. പള്ളിയിലേക്കു പോകേണ്ട റോഡിന് മറുകരയുള്ള റോഡിലൂടെയാണ് ഇവർ സഞ്ചരിച്ചത്. ഇടുങ്ങിയ റോഡിലൂടെ സഞ്ചരിച്ച സംഘം വളവു തിരിക്കാൻ ശ്രമിക്കുന്നതിനിടെ പള്ളിത്തോട്ടിലേക്കു വീഴുകയായിരുന്നു. അപകടം കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് അഞ്ചുപേരെയും രക്ഷപ്പെടുത്തിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: GOOGLE MAP, CAR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.