തൊടുപുഴ: എസ്.എൻ.ഡി.പി യോഗം കരിമണ്ണൂർ ശാഖാ സംയുക്ത വാർഷിക പൊതുയോഗം ഭരണസമിതി തെരഞ്ഞെടുപ്പും നെയ്യശ്ശേരി എസ്. എൻ സി.എം.എൽ. പി. സ്കൂളകൽ നടത്തി. പൊതുയോഗം തൊടുപുഴ യൂണിയൻ ചെയർമാൻ ബിജു മാധവൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ കൺവീനർ പി ടി ഷിബു, വൈസ് ചെയർമാൻ വി ബി സുകുമാരൻ, യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി അംഗം കെ കെ മനോജ് എന്നിവർ പ്രസംഗിച്ചു.ശാഖാ ഭാരവാഹികളായി സി.എൻ. ബാബു. തുമ്പക്കുന്നേൽ(പ്രസിഡന്റ് ), സി. വി. ബിനു, ചാങ്ങേകിഴക്കേൽ(വൈസ് പ്രസിഡന്റ്) വിജയൻ താഴാനിയിൽ (സെക്രട്ടറി) എൻ.എം. ജോഷി, മണിയനാനിയ്ക്കൽ (യൂണിയൻ കമ്മിറ്റി അംഗം)
എ.കെ. തങ്കപ്പൻഅമ്പാട്ട്, എ.ജി. രാജൻ അമ്പാട്ട്, വിനീത് വട്ടപ്പറമ്പിൽ, സോമൻ പരമേശ്വരൻ, മാങ്കുട്ടത്തിൽ, അനൂപ് തങ്കപ്പൻ, പുളവൻപാറയിൽ, രഞ്ജിൻസ് ശേഖരൻ, നെല്ലിവിളപുത്തൻപുരയിൽ, യദു മുരളി, പുല്ലുമലപുത്തൻപുരയിൽ (മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ ).സിജോപുത്തൻപുരയ്ക്കൽ, ബിജു ഗോപാലൻ വരിയ്ക്കാനിയ്ക്കൽ, ബിബിൻ പ്രഭാകരൻ ചോറ്റാനിയ്ക്കൽ (പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |