കൊച്ചി: മുൻനിര മോട്ടോർസൈക്കിൾ നിർമ്മാതാക്കളായ ജാവ യെസ്ഡി മോട്ടോർസൈക്കിൾസ് ഏറ്റവും പുതിയ ജാവ 42 ബോബർ റെഡ് ഷീൻ പുറത്തിറക്കി. മുംബയിൽ നടന്ന ഓൾ യു കാൻ സ്ട്രീറ്റ് ഫെസ്റ്റിവലിൽ (എ.വൈ.സി.എസ്) അവതരിപ്പിച്ച ജാവ 42 ബോബർ റെഡ് ഷീൻ മോഡലിന് 2,29,500 രൂപയാണ് ഡൽഹി എക്സ്ഷോറൂം വില. ജനപ്രിയ ബ്ലാക്ക് മിറർ പതിപ്പിന് അനുസൃതമായാണ് റെഡ് ഷീൻ എത്തുന്നത്.
ഊർജസ്വലമായ ജീവിതശൈലിയും മോട്ടോർസൈക്കിൾ സംസ്കാരവും വളർത്തിയെടുക്കുന്നതിനുള്ള ജാവ യെസ്ഡിയുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതാണ് ഫാഷൻ, സംഗീതം, കല എന്നിവയിലൂടെ സംസ്ക്കാരം ആഘോഷിക്കപ്പെടുന്ന ഓൾ യു കാൻ സ്ട്രീറ്റ് ഫെസ്റ്റിവലിലെ പുതിയ മോഡലിന്റെ അവതരണം,
ജാവ 42 ബോബറിന്റെ വിജയത്തെത്തുടർന്നാണ് ജാവ യെസ്ഡി മോട്ടോർസൈക്കിൾസ് അതിന്റെ ബോബർ സെഗ്മെന്റ് നിര വിപുലീകരിക്കുന്നത്. ടാങ്കിലും ഡയമണ്ട് കട്ട് അലോയ് വീലുകളിലും ക്രോം ഫിനിഷിംഗ്, 29.9 പി.എസും 30 എ,.എം ടോർക്കും നല്കുന്ന ശക്തമായ 334 സിസി ലിക്വിഡ് കൂൾഡ് എഞ്ചിൻ , 6 സ്പീഡ് ഗിയർ ബോക്സ്, അസിസ്റ്റ് ആൻഡ് സ്ലിപ്പ് ക്ലച്ച്, സെവൻെ്രസ്രപ്പ് പ്രീലോഡ് അഡ്ജസ്റ്റബിൾ റിയർ മോണോഷോക്ക്, ടുെ്രസ്രപ്പ് അഡ്ജസ്റ്റബിൾ സീറ്റ്, യു.എസ്.ബി ചാർജിംഗ് പോർട്ട്, ഡിജിറ്റൽ കൺസോൾ, ഫുൾ എൽ.ഇ.ഡി ലൈറ്റിംഗ് എന്നിവയാണ് 42 ബോബർ റെഡ് ഷീനിന്റെ പ്രത്യേകതകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |