കൊച്ചി:കഴിഞ്ഞ വർഷം വിപണിയിലെ മികച്ച വിജയമായ മാഗ്നൈറ്റ് ഗെസ സ്പെഷ്യൽ എഡിഷന്റെ ഒന്നാം വാർഷികത്തിൽ മാഗ്നൈറ്റ് ഗെസ സി.വി.ടി സ്പെഷ്യൽ എഡിഷൻ നിസാൻ മോട്ടോർ ഇന്ത്യ പുറത്തിറക്കി ജാപ്പനീസ് തിയേറ്ററും സംഗീതവും പ്രചോദനമായ ഗെസ സി.വി.ടി സ്പെഷ്യൽ എഡിഷന് 9.84 ലക്ഷം രൂപയാണ് പ്രാരംഭ വില. ഹൈറെസല്യൂഷൻ 22.86 സെ. മീ. ടച്ച്സ്ക്രീൻ, വയർലെസ് കണ്ക്ടിവിറ്റിയുള്ള ആൻഡ്രോയിഡ് കാർപ്ലേ, പ്രീമിയം ജെബിഎൽ സ്പീക്കർ സിസ്റ്റം, ട്രാക്ക് ലൈനോടുകൂടിയ പിൻ ക്യാമറ, നിസാൻ ആപ്പ് അധിഷ്ഠിത നിയന്ത്രണങ്ങളുള്ള ആംബിയന്റ് ലൈറ്റിംഗ്, ഓപ്ഷണലായി പ്രീമിയം ബീജ് നിറമുള്ള സീറ്റ് അപ്ഹോൾസ്റ്ററി എന്നിങ്ങനെയുള്ള ധാരാളം പ്രത്യേകതകളുമുണ്ട്.
ബി.എസ്.യു വി സി.വി.ടി ടർബോ വിപണിയിൽ മറ്റുള്ളവയൊന്നും നൽകാത്ത സവിശേഷതകളുള്ള മാഗ്നൈറ്റ് ഗെസ സി.വി.ടി സ്പെഷ്യൽ എഡിഷൻ, മികച്ച ഇൻക്ലാസ് സാങ്കേതികവിദ്യയും നൂതനവുമായ പ്രീമിയം സവിശേഷതകൾ നൽകാനുള്ള നിസാനിന്റെ പ്രതിബദ്ധത എടുത്തുകാട്ടുന്നുവെന്ന് നിസാൻ മോട്ടോർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ സൗരഭ് വത്സ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |