ഗ്ളാമറസ് ലുക്കിൽ ആരാധകരെ ഞെട്ടിച്ച് മലയാളത്തിന്റെ യുവ താരം അഹാന കൃഷ്ണ. കറുപ്പ് അണിഞ്ഞ് വളരെ ഗ്ളാമറസായി അഹാന പ്രത്യക്ഷപ്പെടുന്നു. കാഴ്ചയിൽ ബോളിവുഡ് നായികമാരെ പോലെ തോന്നുന്നു. വളരെ ബോൾഡ് ലുക്ക് എന്നാണ് ആരാധകരുടെ കമന്റ്. ഗ്ളാമറസ് ചിത്രങ്ങളൊന്നും അടുത്തിടെ അഹാന പങ്കുവച്ചിരുന്നില്ല. അമ്മയോടും സഹോദരിമാരോടൊപ്പം മലേഷ്യൻ യാത്രയിലായിരുന്നു താരം. ക്വാലാലംപൂരിലെ പ്രശസ്തമായ സ്കൈ ടവറിൽ നിന്നുള്ള ചിത്രങ്ങൾ അഹാന സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിരുന്നു . അമ്മ സിന്ധു കൃഷ്ണ സഹോദരിമാരായ ഇഷാനി, ഹൻസിക എന്നിവരോടൊപ്പമാണ് ക്വാലാലംപൂരിൽ അവധിക്കാലം ആഘോഷിച്ചത്. സഹോദരി ദിയ കൃഷ്ണ ഇവരോടൊപ്പമില്ലായിരുന്നു. ക്വാലാലംപൂരിലെ ട്വിൻ ടവറിനു അരികിൽ നിന്നുള്ള നിരവധി ചിത്രങ്ങൾ അഹാന പങ്കുവച്ചിരുന്നു. നടി, യൂട്യൂബർ എന്നീ നിലകളിൽ സുപരിചിതയായ അഹാന കൃഷ്ണ യാത്രാപ്രേമിയാണ്.അതേസമയം
പാച്ചുവും അത്ഭുത വിളക്കും ആണ് അഹാനയുതായി അവസാനം റിലീസ് ചെയ്ത ചിത്രം. ഫഹദ് ഫാസിൽ നായകനായ ചിത്രത്തിൽ അതിഥി വേഷമാണ് അവതരിപ്പിച്ചത്. നാൻസി റാണി ആണ് റിലീസിന് ഒരുങ്ങുന്ന ചിത്രം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |