SignIn
Kerala Kaumudi Online
Thursday, 18 July 2024 6.42 AM IST

ഒമാൻടെല്ലുമായി കരാറൊപ്പിട്ട് ചേർത്തല ഇൻഫോപാർക്കിലെ മെർപ് സിസ്റ്റംസ്

merp-img

മസ്‌കറ്റ്: ഒമാൻ സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള 2040 ഡിജിറ്റൽ എ.ഐ ട്രാൻഫർമേഷൻ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി മൈക്രോസോഫ്റ്റ് എഐ ടെക്‌നോളജീസുമായി ചേർന്ന് ഇൻഫോപാർക്ക് ചേർത്തല കാമ്പസ് ആസ്ഥാനമായ മെർപ് സിസ്റ്റംസ് സർക്കാർ കമ്പനിയായ ഒമാൻടെല്ലുമായി കരാറിലേർപ്പെട്ടു. ഒമാനിലെ ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങളും സേവനങ്ങളും വിപ്ലവകരമായ രീതിയിൽ മാറ്റുന്നതിന്റെ ഭാഗമായാണ് എഐ സാങ്കേതികവിദ്യ ഉൾപ്പെടുത്തിയുള്ള പരിഷ്‌കരണം.
പ്രവർത്തന ക്ഷമത വർദ്ധിപ്പിക്കൽ, ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തൽ, നൂതന ഡിജിറ്റൽ ഉത്പന്നങ്ങൾ വികസിപ്പിക്കൽ മുതലായവയാണ് കരാറിലൂടെ ഒമാനും മെർപും ലക്ഷ്യമിടുന്നത്. ഒമാൻ സർക്കാരിന്റെ വിവിധ സേവനങ്ങൾ പൂർണമായും ഡിജിറ്റൽവത്കരിക്കും. പേപ്പർ രേഖകൾ, ഡിജിറ്റൽ രേഖകൾ എന്നിവ ഓർഗനൈസ്ഡ് ഡാറ്റാ രൂപത്തിലേക്ക് മാറ്റും. ഇതിലൂടെ ബിസിനസ് ആവശ്യങ്ങൾ ഏറെ ലളിതമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.


ഒമാൻടെല്ലുമായുള്ള കരാറിലൂടെ കൂടുതൽ എഐ അധിഷ്ഠിത സാങ്കേതിക വിദ്യകരാറുകൾ ഇൻഫോപാർക്ക് ചേർത്തലയിലെ മികവിന്റെ കേന്ദ്രത്തിലേക്ക് എത്തിക്കുമെന്ന് മെർപ് സിസ്റ്റംസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ സാബു മാധവകുറുപ്പ് പറഞ്ഞു. ഇതിലൂടെ എഐ സാങ്കേതികവിദ്യയിൽ കൂടുതൽ തൊഴിലവസരങ്ങൾ ഇൻഫോപാർക്ക് ചേർത്തലയിൽ ഉണ്ടാവുകയും കൂടുതൽ ഒമാനി സ്ഥാപനങ്ങളുമായി കരാറിലേർപ്പെടാൻ മെർപിനെ സഹായിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
വാണിജ്യസംരംഭങ്ങൾക്ക് ഡിജിറ്റൽ ക്രയശേഷി പൂർണമായും കൈവരിക്കുന്നതിന് സഹായിക്കുന്ന ഗോൾ സർട്ടിഫിക്കേഷനുള്ള സ്ഥാപനമാണ് മെർപ് സിസ്റ്റംസ്.

....................................
ഡിജിറ്റൽ മികവിലേക്കുള്ള യാത്രയിൽ മെർപ് സിസ്റ്റംസുമായുള്ള സഹകരണം നാഴികക്കല്ലാണ്.

ഒമാനെ പൂർണമായും ഡിജിറ്റൽ കണക്ടിവിറ്റിയുള്ള രാജ്യമാക്കി മാറ്റുകയാണ് ലക്ഷ്യം.

തലാൽ അൽ മാമാരി, ഒമാൻടെൽ സി.ഇ.ഒ


എഐ സാങ്കേതികവിദ്യയുപയോഗിച്ച് ഒമാൻടെല്ലിന്റെ ഡിജിറ്റൽ ട്രാൻഫർമേഷൻ ചെയ്യുന്നത് ഏറെ പ്രധാനമാണ്. ഈ ലക്ഷ്യത്തിലേക്കുള്ള പ്രധാന പങ്കാളിയാണ് മെർപ് സിസ്റ്റംസ്.

ഷേഖ് സൈഫ്, മൈക്രോസോഫ്റ്റ് ഒമാൻ മേധാവി

.............................................

നൂതനത്വത്തിലൂടെ നേതൃത്വം നൽകുകയെന്ന നയത്തിന്റെ ചുവടുപിടിച്ചാണ് ഒമാൻ ടെല്ലുമായുള്ള കരാർ യാഥാർത്ഥ്യമായത്. മൈക്രോസോഫ്റ്റ് എഐയുമായുള്ള സഹകരണത്തോടെ ആധുനിക ടെക്‌നോളജി മേഖലയിൽ പുതിയ ട്രെൻഡ് തന്നെ സൃഷ്ടിക്കും.

പ്രേം നായർ, മെർപ് സിസ്റ്റംസ് സി.ഇ.ഒ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.