ഓസ്ലോ : നോർവേ ചെസ് ടൂർണമെന്റിന്റെ രണ്ടാം റൗണ്ടിൽ ഇന്ത്യൻ താരം പ്രഗ്നാനന്ദ നിലവിലെ ലോക ചാമ്പ്യൻ ഡിംഗ് ലിറെനോട് തോറ്റപ്പോൾ സഹോദരി വൈശാലി മറ്റൊരു ഇന്ത്യൻ താരം കൊനേരു ഹംപിയെ തോൽപ്പിച്ചു. ലിറെനുമായുള്ള ക്ളാസിക്കൽ ഗെയിം സമനിലയിലായപ്പോൾ അർമാഗെഡൻ ടൈബ്രേക്കറിലാണ് പ്രഗ്നാനന്ദ തോറ്റത്. ആദ്യ റൗണ്ടിൽ പ്രഗ്നാനന്ദ അലിറേസ ഫിറൗസയെ തോൽപ്പിച്ചിരുന്നു. ഇതിന് മുമ്പ് രണ്ട് തവണ ലിറെനെ നേരിട്ടപ്പോഴും ജയം പ്രഗ്നാനന്ദയ്ക്കായിരുന്നു.
മറ്റൊരു രണ്ടാം റൗണ്ട് മത്സരത്തിൽ ഹിക്കാരു നക്കാമുറയെ ടൈബ്രേക്കറിലൂടെ തോൽപ്പിച്ച മാഗ്നസ് കാൾസനാണ് ടൂർണമെന്റ് പോയിന്റ് ടേബിളിൽ ഒന്നാമത്. വനിതാ വിഭാഗത്തിൽ ഹംപിക്ക് എതിരായ വിജയത്തോടെ വൈശാലി പോയിന്റ് പട്ടികയിൽ രണ്ടാമതേക്ക് ഉയർത്തപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |