കൊച്ചി: മലപ്പുറം കരുവാരക്കുണ്ട് ഡി.എൻ.ഒ യു.പി സ്കൂളിലെ നിയമന തട്ടിപ്പ് സ്വതന്ത്ര ഏജൻസി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കെ.ടി.എം കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് മുൻ ജീവനക്കാരൻ എം. ഹുസൈനാർ ഹൈക്കോടതിയിൽ ഹർജി നൽകി.
വിദ്യാഭ്യാസമേഖലയിലെ പിന്നാക്കക്കാരുടെ വികസനം ലക്ഷ്യമാക്കുന്ന ഏരിയ ഇന്റൻസീവ് പ്രോഗ്രാം എന്ന കേന്ദ്രസർക്കാർ പദ്ധതി മറയാക്കി ഡി.എൻ.ഒ സ്കൂളിൽ ചില അദ്ധ്യാപകർക്ക് മാനേജരുടെ ഒത്താശയോടെ നിയമനം സ്ഥിരപ്പെടുത്തി നൽകിയതായി ഹർജിയിൽ പറയുന്നു. ഇത് സംബന്ധിച്ച പരാതിയിൽ എ.ഇ.ഒയും ഡി.ഇ.ഒയും ഇവർക്കെതിരെ റിപ്പോർട്ട് സമർപ്പിച്ചിട്ടും ഒരു വർഷത്തിലധികമായിട്ടും നടപടി സ്വീകരിച്ചിട്ടില്ല. മാനേജരുടെ താത്ക്കാലിക ചുമതല അടിയന്തരമായി എ.ഇ.ഒക്ക് കൈമാറണമെന്നും കുറ്റക്കാർക്കെതിരേ ക്രിമിനൽ കേസെടുക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |