SignIn
Kerala Kaumudi Online
Monday, 29 July 2024 1.31 PM IST

വെറുതെയല്ല മമ്മൂട്ടിയുടെ പ്രായം 72 ആണെന്ന് ആരും വിശ്വസിക്കാത്തത്; എല്ലാവരും കാത്തിരുന്ന രഹസ്യം വെളിപ്പെടുത്തി

mammootty

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മെഗാസ്​റ്റാർ മമ്മൂട്ടി. 72 വയസിലും യൗവ്വനം കാത്തുസൂക്ഷിക്കാൻ സാധിക്കുമെന്ന് പലതവണ തെളിയിച്ച താരത്തിന്റെ ടർബോയാണ് പുതിയ ചിത്രം. വളരെ നല്ല അഭിപ്രായമാണ് ചിത്രത്തെക്കുറിച്ച് പ്രേക്ഷകർ പറയുന്നത്. പോക്കിരി രാജ, മധുരരാജ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വൈശാഖും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ടർബോയ്ക്കുണ്ട്.

ഇപ്പോഴിതാ സിനിമയുടെ പ്രമോഷന്റെ ഭാഗമായി യു എ യിലെ പ്രമുഖ യൂട്യൂബറായ ഖാലിദ് അൽ അമേരിയുടെ ചാനലിന് താരം നൽകിയ അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. അഭിമുഖത്തിൽ താരം തന്റെ ആരോഗ്യത്തിന്റെയും യൗവനം കാത്തുസൂക്ഷിക്കുന്നതിന്റെയും പിന്നിലുളള രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ്.

താൻ കൃത്യമായി ജിമ്മിൽ പോകാറില്ലെന്ന് മമ്മൂട്ടി പറഞ്ഞു. 'ഭക്ഷണം കഴിക്കാൻ ഇഷ്ടമാണ്. എല്ലാതരം ഭക്ഷണവും കഴിക്കും. പക്ഷെ കുറച്ച് നിയന്ത്രണങ്ങൾ വരുത്താറുണ്ട്'- മമ്മൂട്ടി പറഞ്ഞു. ഇത് ആദ്യമായല്ല താരം ആരോഗ്യ രഹസ്യം തുറന്നുപറയുന്നത്. അടുത്തിടെ മമ്മൂട്ടിയുടെ ഫിറ്റ്നസ് ട്രെയിനറായ വിപിൻ സേവിയറും താരത്തിന്റെ ജീവിതരീതി വെളിപ്പെടുത്തിയിരുന്നു.

'മമ്മൂട്ടി കൂടുതലും കാർബോഹൈഡ്രേറ്റ് അടങ്ങിയ മില്ലെറ്റും ഓട്സും പോലുളള ഭക്ഷണമാണ് കഴിക്കാറുളളത്. മുട്ടയും മീനും കഴിക്കാൻ ഇഷ്ടമാണ്. ഭക്ഷണം നന്നായി നിയന്ത്രിക്കുന്ന വ്യക്തിയാണ് താരം. മമ്മൂട്ടിയുടെയും മകൻ ദുൽഖർ സൽമാന്റെയും ശരീരഘടന നല്ലതാണ്. അതിനാൽത്തന്നെ അവർക്ക് വ്യായാമം മിതമായി ചെയ്താൽ മതി.ബെസെപ്സ്,ട്രൈസപ്സ് വ്യായാമ മുറകളാണ് താരത്തിനിഷ്ടം'-വിപിൻ സേവിയർ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MAMMOOTTY, ACTOR, INTERVIEWS
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.