ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി എം.കരുണാനിധിയുടെ നൂറാം ജന്മദിന ആഘോഷ പരിപാടികൾ ചെന്നൈയിലും ന്യൂഡൽഹിയിലും നടന്നു. ചെന്നൈയിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു. കരുണാനിധിയുടെ ജീവിതം പറയുന്ന പുസ്തകം സ്റ്റാലിൻ പ്രകാശനം ചെയ്തു. മറീന ബീച്ചിലെ സ്മൃതി മണ്ഡപത്തിൽ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും ഡി.എം.കെ നേതാക്കളും പുഷ്പാർച്ചന നടത്തി.
ന്യൂഡൽഹിയിൽ ഡി.എം.കെ ഓഫീസിലെ കരുണാനിധിയുടെ പ്രതിമയിൽ ഇന്ത്യ മുന്നണി നേതാക്കളായ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, സീതാറാം യെച്ചൂരി, ഡി.രാജ, ഫാറൂഖ് അബ്ദുള്ള തുടങ്ങിയവർ പുഷ്പങ്ങളർപ്പിച്ചു. കരുണാനിധിയുമായുള്ള ചിത്രം സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കരുണാനിധിയെ അനുസ്മരിച്ചത്.
ഇന്ത്യ സഖ്യത്തിന്റെ വിജയം ആഘോഷിക്കാൻ ജനം കാത്തിരിക്കുകയാണെന്ന് സ്റ്റാലിൻ സമൂഹ മാദ്ധ്യമത്തിൽ കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |