ന്യൂഡൽഹി: ടി20 ലോകകപ്പ് ടൂർണമെന്റ് പ്രമാണിച്ച് എയർടെൽ വരിക്കാർക്ക് ആകർഷകമായ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. 28 ദിവസത്തെ കാലാവധിയുള്ള 499 രൂപയുടെ പ്രീപെയ്ഡ് പായ്ക്കിൽ ദിവസേന അതിവേഗ 3 ജി.ബി ഡേറ്റ ലഭ്യമാണ്. ഇതോടൊപ്പം മൂന്ന് മാസത്തേക്ക് ഡിസ്നി+ ഹോട് സ്റ്റാർ സൗജന്യമായി ആസ്വദിക്കാം.
839 രൂപ പായ്ക്കിന്റെ കാലാവധി 84 ദിവസമാണ്. ഈ പ്ലാനിൽ എല്ലാ ദിവസവും 2 ജിബി ഡേറ്റ ലഭ്യമാവും.
3359 രൂപ യുടെ വാർഷിക പ്ലാൻ വാങ്ങിയാൽ ദിനം പ്രതി 2.5 ജിബി ഡേറ്റ, ഒരു വർഷത്തേക്ക് ഡിസ്നി+ ഹോട്സ്റ്റാർ, എയർടെൽ എക്സ്ട്രീം ആപ്പിലെ ഒടിടി പ്ലാറ്റ്ഫോമുകൾ സന്ദർശിക്കാനുള്ള അവകാശം എന്നിവയാണ് ഓഫറുകൾ.
പോസ്റ്റ് പെയ്ഡ് വരിക്കാർക്ക് ഒരു വർഷത്തേക്ക് ഡിസ്നി+ ഹോട്സ്റ്റാറും എയർടെൽ എക്സ്ട്രീമിലെ 20 ഒ.ടി.ടി ഫ്ളാറ്റ്ഫോമുകളും സൗജന്യമായി ഉപയോഗിക്കാൻ സാധിക്കും. പരിധിയില്ലാതെ 5 ജി ഡേറ്റയും ലഭിക്കും.
999 രൂപ, 1498 രൂപ, 3999 രൂപ നിരക്കുകളിൽ മൂന്ന് തരം ഇന്റർനെറ്റ് കണക്ഷനുകൾ എയർടെൽ നൽകുന്നു. ഈ വരിക്കാർക്ക് ഡിസ്നി+ ഹോട്സ്റ്റാർ യാതൊരു നിയന്ത്രണവുമില്ലാതെ ഉപയോഗിക്കാൻ സാധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |