കൊൽക്കത്ത : ഇന്ത്യൻ ഫുട്ബാളിലെ എക്കാലത്തെയും ഇതിഹാസങ്ങളോട് ചേർത്ത് വയ്ക്കാവുന്ന താരം. മത്സരങ്ങളുടെ എണ്ണത്തിലും ഗോളുകളിലും മറ്റാർക്കും എത്തിപ്പിടിക്കാനാവാത്ത നേട്ടങ്ങൾ. റെക്കാഡുകൾ നിരവധി മാറ്റിയെഴുതിയ സുനിൽ ഛെത്രി ഇന്ന് അഴിച്ചു വയ്ക്കുകയാണ് ഇന്ത്യൻ ഫുട്ബാൾ ടീമിന്റെ കുപ്പായം. കൊൽക്കത്തയിലെ യുവ ഭാരതി ക്രീഡാംഗണിൽ കുവൈറ്റിനെതിരായ ലോകകപ്പ് യോഗ്യതാ റൗണ്ടാണ് ഛെത്രിയുടെ അന്താരാഷ്ട്ര വിരമിക്കൽ മത്സരം. 19 കൊല്ലത്തെ ഗോളടിക്കാലത്തിന് ശേഷം കളിക്കളത്തോട് വിടപറയുന്ന ഇന്ത്യൻ ഫുട്ബാളിന്റെ ലീഡറെ,ലജെൻഡിനെ അർഹമായ ആദരവോടെ യാത്ര അയയ്ക്കാൻ ആരാധകരും കൊൽക്കത്തയിലേക്ക് ഒഴുകിയെത്തുകയാണ്. ഇന്ന് രാത്രി ഏഴിന് നടക്കുന്ന മത്സരത്തിന്റെ ടിക്കറ്റുകൾ എല്ലാം വിറ്റുതീർന്നിരിക്കുന്നു. ഒരിക്കൽക്കൂടി തന്റെ പ്രിയപ്പെട്ട 11-ാം നമ്പർ നീലക്കുപ്പായത്തിൽ ഛെത്രി ഇറങ്ങുമ്പോൾ യുവ ഭാരതിയിൽ യുവഭാരതം ഇരമ്പിയാർക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |