സ്റ്റോക്ക്ഹോം : സ്വീഡനിൽ റാപ് ഗായകനെ അജ്ഞാതർ വെടിവച്ചുകൊന്നു. ചൊവ്വാഴ്ച രാത്രി ഗോഥൻബർഗ് നഗരത്തിലെ ഒരു കാർ പാർക്കിംഗ് ഏരിയയിലായിരുന്നു സംഭവം. 26കാരനായ സി. ഗാംബിനോ ആണ് കൊല്ലപ്പെട്ടത്.
മുഖത്ത് മാസ്ക് ധരിച്ച് പ്രത്യക്ഷപ്പെട്ടിരുന്ന ഗാംബിനോ കഴിഞ്ഞ മാസം രാജ്യത്തെ ഹിപ് ഹോപ് ആർട്ടിസ്റ്റ് ഒഫ് ദ ഇയർ പുരസ്കാരം നേടിയിരുന്നു. കരാർ റമദാൻ എന്നാണ് ഗാംബിനോയുടെ യഥാർത്ഥ പേര്. രാജ്യത്ത് ഏറെ ആരാധകരുള്ള റാപ്പർമാരിൽ ഒരാളാണ് ഗാംബിനോ.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഗുണ്ടാ സംഘങ്ങൾ തമ്മിലെ പകയാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് കരുതുന്നു. ഗാംബിനോയ്ക്ക് ഇത്തരം സംഘങ്ങളുമായി ബന്ധമുണ്ടായിരുന്നെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |