പാരീസ് : ഒളിമ്പിക്സ് ബാഡ്മിന്റണിൽ പുരുഷ ഡബിൾസിലെ ഇന്ത്യൻ മെഡൽ പ്രതീക്ഷയായ സാത്വിക് സായ്രാജ് - ചിരാഗ് ഷെട്ടി സഖ്യം ക്വാർട്ടർ ഫൈനലിൽ. ഇന്ന്ഗ്രൂപ്പ് സിയിലെ രണ്ടാം മത്സരത്തിൽ ഇന്തോനേഷ്യൻ സഖ്യത്തെ നേരിടാനിരിക്കുന്ന ഇന്ത്യൻ സഖ്യത്തിന് അതിന് മുന്നേ ക്വാർട്ടർ പ്രവേശനം ഉറപ്പായത് ഇന്നലെ ഫ്രാൻസിന്റെ ലൂക്കാസ് കോർവീ -റോനാൻ ലാബർ സഖ്യം ഇന്തോനേഷ്യൻ സഖ്യത്തോട് തോറ്റതിനാലാണ്. ആദ്യ മത്സരത്തിൽ സാത്വികും ചിരാഗും ചേർന്ന് ലൂക്കാസ് കോർവീ -റോനാൻ ലാബർ സഖ്യത്തെ തോൽപ്പിച്ചിരുന്നു.
ഇന്ത്യൻ സഖ്യത്തിന് ഇന്നലെ ജർമ്മനിയുടെ മാർവിൻ സീഡൽ - മാർക്ക് ലാംസ്ഫസ് സഖ്യത്തിനെതിരെയുള്ള മത്സരം നിശ്ചയിച്ചിരുന്നു. എന്നാൽ ലാംസ്ഫസിന് പരിക്കേറ്റ് ടീം പിന്മാറിയതോടെ ഇന്ത്യയുടെ ഈ മത്സരം റദ്ദാക്കി. ഇതോടെ സാത്വിക് - ചിരാഗ് സഖ്യത്തിന് അവസാന ഗ്രൂപ്പ് മത്സരം ജയിക്കാതെ നോക്കൗട്ടിലെത്താനായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |