തിരുവനന്തപുരം: സമയനഷ്ടം ഒഴിവാക്കാൻ കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റുകളുടെ സ്റ്റോപ്പുകൾ പുനഃക്രമീകരിച്ചു. ലിമിറ്റഡ് സ്റ്റോപ്പ് സൂപ്പർഫാസ്റ്റുകൾ എന്ന പേരിട്ട ബസുകളിലെ നിരക്കിൽ മാറ്റമുണ്ടാകില്ല.
ഒരേ റൂട്ടിലെ ബസുകളെ രണ്ടായി തിരിച്ചാണ് സർവീസ്. ഇവയിൽ ആദ്യബാച്ചിലെ ബസുകൾ പ്രധാന റോഡിൽ നിന്ന് അകലെയുള്ള ചില ഡിപ്പോകൾ ഒഴിവാക്കും. പിന്നാലെ വരുന്ന ബസ് ഈ ഡിപ്പോയിൽ കയറും. ഇരു ബാച്ചിലെയും ബസുകൾ ഒന്നിടവിട്ടാകും സർവീസ് നടത്തുക.
പ്രധാന റോഡുകളിൽ നിന്ന് ഉള്ളിലുള്ള ഡിപ്പോകളിൽ ബസുകൾ കയറുന്നതുവഴിയുണ്ടാകുന്ന സമയനഷ്ടം ഒഴിവാക്കുന്നതിന് വേണ്ടിയാണിത്. ഡിപ്പോയിൽ കയറാത്ത ബസുകൾക്ക് സമീപത്തെ പ്രധാന റോഡിൽ സ്റ്റോപ്പുണ്ടാകും. പിന്നാലെ വരുന്ന രണ്ടാം ബാച്ചിലെ ബസ് ഡിപ്പോയിൽ കയറുമെന്നതിനാൽ അവിടെ നിൽക്കുന്ന യാത്രക്കാർക്കു ബുദ്ധിമുട്ടാണ്ടാകില്ല. എന്നാൽ സുരക്ഷ കണക്കിലെടുത്ത് രാത്രി എല്ലാ ബസുകളും ഡിപ്പോകളിൽ കയറും.
ആദ്യം ദേശീയ പാതയിലും എം.സി റോഡിലും. ദേശീയപാതവഴിയും എം.സി റോഡ് വഴിയും പോകുന്ന ബസുകളിലാണ് ആദ്യപടിയായി മാറ്റംവരുത്തുക. എൽ.എസ് 1, എൽ.എസ് 2 എന്നിങ്ങനെ മഞ്ഞ, പച്ച നിറത്തിലെ ബോർഡുകൾ ബസുകളിൽ പതിക്കും. ഇവ ഏതൊക്കെ ഡിപ്പോയിൽ കയറുമെന്നുള്ള സൂചനാ ബോർഡുകളും ഉണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |