അരുവിത്തുറ : 'പാരിസ്ഥിതിക പുനസ്ഥാപനം വെല്ലുവിളികളും ആവശ്യകതയും' എന്ന വിഷയത്തിൽ അരുവിത്തുറ സെന്റ ജോർജ് കോളേജിൽ ഏകദിന സെമിനാർ സംഘടിപ്പിച്ചു. വനം വകുപ്പ് വൈൽഡ് ലൈഫ് എഡ്യൂക്കേഷൻ ഡെപ്യൂട്ടി ഡയറക്ടർ റെനി ആർ. പിള്ള ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ. സിബി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. കോളേജ് ബർസാർ ഫാ. ബിജു കുന്നക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, ഐ.ക്യു.എ.സി കോ-ഓർഡിനേറ്റർ ഡോ. സുമേഷ് ജോർജ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ മരിയ ജോസ്, ഡോ. ഡെന്നി തോമസ് തുടങ്ങിയവർ സംസാരിച്ചു. സെമിനാറിനോടനുബദ്ധിച്ച് തേക്കടി പെരിയാർ ടൈഗർ റിസേർവിനെ കുറിച്ചുള്ള ടെലിഫിലിം പ്രദർശനവുമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |