SignIn
Kerala Kaumudi Online
Sunday, 07 July 2024 8.24 AM IST

ഡെൻമാർക്ക് പ്രധാനമന്ത്രിക്ക് നേരെ ആക്രമണം

pic

കോപ്പൻഹേഗൻ : ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സണിന് നേരെ ആക്രമണം. തലസ്ഥാനമായ കോപ്പൻഹേഗനിൽ ഓൾഡ് ടൗൺ മേഖലയിലെ ചത്വരത്തിൽ വച്ചായിരുന്നു സംഭവം. എതിർ വശത്തുനിന്ന് നടന്നെത്തിയ ഒരാൾ മെറ്റെയെ അടിക്കുകയായിരുന്നു. 39കാരനായ അക്രമിയെ ഉടൻ അറസ്റ്റ് ചെയ്തു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. തോളിലേറ്റ ശക്തമായ അടിയുടെ ആഘാതത്തിൽ മെറ്റെ നിലത്ത് വീണു. തലയും കഴുത്തും പിന്നിലേക്ക് വെട്ടിത്തിരിച്ചത് മൂലം മെറ്റെയ്ക്ക് നേരിയ ക്ഷതമേറ്റിട്ടുണ്ട്. 2019ലാണ് 46കാരിയായ മെറ്റെ ഡാനിഷ് പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയത്. ഡെൻമാർക്കിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് മെറ്റെ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.