കോട്ടയം : എം.ജി സർവകലാശാല മൂന്ന്, നാല് സെമസ്റ്ററുകൾ എം.എ, എം.എസ്.സി, എം.കോം (സി.എസ്.എസ് 2022 അഡ്മിഷൻ റഗുലർ, 2019, 2020, 2021 അഡ്മിഷനുകൾ റീ അപ്പിയറൻസ് പ്രൈവറ്റ് രജിസ്ട്രേഷൻ) പരീക്ഷ നാളെ ആരംഭിക്കും. വിദ്യാർത്ഥികൾ പരീക്ഷാ കേന്ദ്രമായി അനുവദിക്കപ്പെട്ട കോളേജിൽ നിന്ന് ഹാൾ ടിക്കറ്റ് വാങ്ങി അവിടെ തന്നെ പരീക്ഷ എഴുതണം. മെയിൻ സെന്ററിലും സബ് സെന്ററിലും പരീക്ഷ എഴുതേണ്ടവർ അതാത് കേന്ദ്രങ്ങളിൽ എത്തണം. ഓട്ടോണമസ് കോളേജുകളിൽ രജിസ്റ്റർ ചെയ്തവരും അനുവദിക്കപ്പെട്ട പരീക്ഷാ കേന്ദ്രങ്ങളിൽനിന്ന് ഹാൾടിക്കറ്റ് വാങ്ങി പരീക്ഷ എഴുതണം. ഹാൾ ടിക്കറ്റ് ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിനുശേഷം പരീക്ഷാ കേന്ദ്രങ്ങളിൽ ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |