കോട്ടയം: വേൾഡ് അക്കാഡമി ഒഫ് മെറ്റീരിയൽ ആൻഡ് മാനുഫാക്ചറിംഗ് എൻജിനിയറിംഗിന്റെ പ്രൊഫസർ ഫെഡ്രിക്ക് സ്റ്റൗബ് ഗോൾഡൻ ഔൾ പുരസ്കാരത്തിന് എം.ജി യൂണിവേഴ്സിറ്റി സ്കൂൾ ഒഫ് നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി ഡയറക്ടർ പ്രൊഫ. സാബു തോമസ് തിരഞ്ഞെടുക്കപ്പെട്ടു. മെറ്റീരിയൽ സയൻസ്, മാനുഫാക്ചറിംഗ് എൻജിനിയറിംഗ് മേഖലകളിൽ നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് അംഗീകാരം. പോളിഷ് ഗവേഷകരും രാജ്യാന്തര ശാസ്ത്ര സമൂഹവും തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിൽ സാബു തോമസ് നിർണായക പങ്കുവഹിച്ചതായി അവാർഡ് നിർണയ സമിതി വിലയിരുത്തി. പോളണ്ടിലെ വിസ്വയിൽ നടന്ന ചടങ്ങിൽ സാബു തോമസിന് പുരസ്കാരം സമ്മാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |