കൊച്ചി: മുൻനിര പ്രീമിയം കാർ നിർമ്മാതാക്കളായ ഹോണ്ട കാർസ് ഇന്ത്യ മേയിൽ 11,343 കാറുകൾ വിറ്റഴിച്ചു. ആഭ്യന്തര വിൽപ്പന 4,822 യൂണിറ്റുകളും കയറ്റുമതി 6,521 കാറുകളാണ്.
കടുത്ത വെല്ലുവിളി മറികടന്നും മികച്ച നേട്ടമുണ്ടാക്കാൻ കഴിഞ്ഞെന്ന് ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡ് മാർക്കറ്റിംഗ്, സെയിൽസ് വൈസ് പ്രസിഡന്റ് കുനാൽ ബെൽ പറഞ്ഞു. കടുത്ത വേനലായതിനാൽ ഷോറൂമുകളിൽ തിരക്ക് അനുഭവപ്പെട്ടിരുന്നില്ല. ചില്ലറ വില്പനയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ഉപഭോക്താക്കൾക്ക് സുഖപ്രദമായ വാങ്ങൽ അനുഭവം സൃഷ്ടിക്കുകയും ചെയ്താണ് നേട്ടം കൈവരിച്ചത്.നടപ്പുമാസം സാഹചര്യങ്ങൾ കൂടുതൽ അനുകൂലമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. . കയറ്റുമതി രംഗത്ത് എലവേറ്റിലൂടെ ശക്തമായ സാന്നിദ്ധ്യം നിലനിറുത്തിയെന്ന് അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |