കടമ്പനാട്: ടാഗോർ സ്മാരക സാംസ്കാരിക സദസ് ഗ്ലോബൽ ബുക്സുമായി ചേർന്നു നടത്തുന്ന കടമ്പനാട് പുസ്തകോത്സവം ആരംഭിച്ചു. കടമ്പനാട് ജംഗ്ഷനിൽ പബ്ളിക്ക് ലൈബ്രറിക്ക് സമീപം കളീലുവിളയിൽ ബിൽഡിംഗിലാണ് പുസ്തക പ്രദദർശനം നടക്കുന്നത്. പ്രശസ്ത പ്രസാധകരുടെ മലയാളം, ഇംഗ്ലീഷ് പുസ്തകങ്ങളുടെ ശേഖരമാണ് ഒരുക്കിയിട്ടുള്ളത്. അഞ്ചു ശതമാനം മുതൽ 50 ശതമാനം വരെ ഡിസ്കൗണ്ട് ലഭിക്കും. കടമ്പനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്കാപ്രതാപ് പുസ്തകോത്സവം ഉദ്ഘാടനം ചെയ്തു.സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ മണ്ഡലങ്ങളിലെ നിരവധി പ്രമുഖർ പങ്കെടുത്തു. ജൂലായ് 5 വരെ എല്ലാം ദിവസവും വൈകിട്ട് 4.30 മുതൽ സാംസ്കാരിക പരിപാടികൾ ഉണ്ടായിരിക്കും. കുട്ടികൾക്കായി പുസ്തകങ്ങളുടെ പ്രത്യേക കൗണ്ടർ ഒരുക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |