കൊല്ലം: മങ്ങാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എസ്.പി.സി, എക്കോ ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു. കൊല്ലം എസ്.പി.സി ഡിസ്ട്രിക്ട് അസിസ്റ്റന്റ് നോഡൽ ഓഫീസർ ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. സ്പെഷ്യൽ അസംബ്ലി, പോസ്റ്റർ നിർമ്മാണം, പരിസ്ഥിതി ദിന ക്വിസ്, പ്ലക്കാർഡ് നിർമ്മാണം എന്നിവ സംഘടിപ്പിച്ചു. കൃഷി ഓഫീസർമാരായ റിയാസ്, മുരുകൻ എന്നിവർ സ്കൂൾ സന്ദർശിച്ച് പച്ചക്കറി തൈകൾ വിതരണം ചെയ്തു. പ്രഥമാദ്ധ്യാപിക ശ്രീകല പരിസ്ഥിതിദിന സന്ദേശം നൽകി. എ.എൻ.ഒ വൈ. സാബു, പ്രോഗ്രാം ഓഫീസർ ഷഹീർ, ഡി ഡാഡ് ബിനു, ഡി.ഐമാരായ ഷിബു പീറ്റർ, ആൻസി, കമ്മ്യൂണിറ്റി പൊലീസ് ഓഫീസർമാരായ അർച്ചന, ഇന്ദുലേഖ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |