SignIn
Kerala Kaumudi Online
Thursday, 21 May 2026 10.39 PM IST

കേരളത്തിലെ തോൽവിയിൽ പി.ബിക്ക് നിരാശ, ആത്മപരിശോധയ്ക്ക് സി.പി.ഐ

cpm

ന്യൂഡൽഹി : ലോക്‌സഭ തിരഞ്ഞെടുപ്പിലെ കേരളത്തിലെ ഫലം നിരാശാജനകമാണെന്നും ആഴത്തിലുള്ള ആത്മപരിശോധന ആവശ്യമാണെന്നും സി.പി.എം പൊളിറ്റ്‌ബ്യൂറോ രേഖപ്പെടുത്തി. തൃശൂരിലെ അടക്കം തോൽവിയിൽ ആത്മപരിശോധന നടത്താൻ സി.പി.ഐ ദേശീയ എക്‌സിക്യുട്ടീവ് യോഗവും തീരുമാനിച്ചു.

ദേശീയതലത്തിൽ ഇടതു പാർട്ടികൾ നില മെച്ചപ്പെടുത്തിയെങ്കിലും കേരളത്തിലെയും ബംഗാളിലെയും ഉൾപ്പെടെ സി.പി.എമ്മിന്റെ പ്രകടനം മോശമായിരുന്നു. ഞായറാഴ്ച ഡൽഹിയിൽ നടന്ന സി.പി.എം പൊളിറ്റ് ബ്യുറൊ യോഗമാണ് ആഴത്തിലുള്ള 'ആത്മപരിശോധന" നടത്താൻ തീരുമാനിച്ചത്.സംസ്ഥാന ഘടകങ്ങളുടെ റിപ്പോർട്ടുകൾ ലഭിച്ചശേഷം പരാജയകാരണങ്ങൾ വിശദമായി പരിശോധിക്കാനാണ് ജനറൽ സെക്രട്ടറി ഡി. രാജയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സി.പി.ഐ ദേശീയ എക്‌സിക്യുട്ടീവ് യോഗത്തിന്റെ തീരുമാനം.

മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഉൾപ്പെടെ പങ്കടുത്ത പി.ബി യോഗത്തിന്റെ തീരുമാനം ഇന്നലെയാണ് പ്രസ്‌താവനയായി പുറത്തിറക്കിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA