തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ കെട്ടിക്കിടക്കുന്നത് 2,99,425 ഫയലുകളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. മേയ് മാസത്തെ കണക്കാണിത്. ഓരോ മാസവും തീർപ്പാക്കാനുള്ള ഫയലുകളുടെ വിവരങ്ങൾ ലഭ്യമാക്കാൻ പ്രതിമാസ പ്രവർത്തന പത്രിക തയ്യാറാക്കുന്നുണ്ട്. ചീഫ് സെക്രട്ടറിയുടെ സെക്രട്ടറിമാരുമായുള്ള യോഗത്തിലും ഫയൽ തീർപ്പാക്കലിന്റെ പുരോഗതി അവലോകനം ചെയ്യുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |