വെസ്റ്റ്ഫാലിയ : ഈയാഴ്ച ആരംഭിക്കുന്ന യൂറോ കപ്പിനുള്ള പോർച്ചുഗൽ ടീമിന്റെ പരിശീലനം കാണാനായി ടിക്കറ്റെടുക്കാൻ മുടക്കേണ്ടത് 70000ത്തോളം രൂപ. സൂപ്പർ താരം ക്രിസ്റ്റ്യാനോ അടക്കമുള്ള താരനിര ജർമ്മനിയിലെ വെസ്റ്റ്ഫാലിയയിലാണ് പരിശീലനം നടത്തുന്നത്. തന്റെ ആറാം യൂറോ കപ്പിനാണ് ക്രിസ്റ്റ്യാനോ ഒരുങ്ങുന്നത്. മിക്കവാറും സൂപ്പർ താരത്തിന്റെ അവസാന യൂറോകപ്പും ഇതായിരിക്കും. രാജ്യത്തിനായി 204 മത്സരങ്ങളിൽ നിന്ന് 128 ഗോളുകൾ നേടിയ ക്രിസ്റ്റ്യാനോ ക്ളബ് ഫുട്ബാളിൽ സൗദിയിലെ അൽ നസ്റിന് വേണ്ടിയാണ് കളിക്കുന്നത്.
യൂറോകപ്പിന്റെ പ്രാഥമിക റൗണ്ടിലെ ഗ്രൂപ്പ് എഫിൽ തുർക്കി,ജോർജിയ,ചെക് റിപ്പബ്ളിക്ക് എന്നിവർക്കൊപ്പമാണ് പോർച്ചുഗൽ കളിക്കുന്നത്.ജൂൺ 19ന് ചെക് റിപ്പബ്ളിക്കിനെതിരെയാണ് ആദ്യ മത്സരം. 22ന് തുർക്കിയേയും 27ന് ജോർജിയയേയും നേരിടും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |