കോട്ടയം: തലപ്പാടി ഭാഗത്ത് വച്ചിരുന്ന കരക്കാട്ടൂർ സ്വദേശിയുടെ 1,50,000 രൂപ വിലവരുന്ന യമഹ എഫ്.സി ബൈക്ക് മോഷ്ടിച്ച യുവാവി മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പിടികൂടി. പുതുപ്പള്ളി പെരുങ്കാവ് ഭാഗത്ത് ഓലേടം വീട്ടിൽ അപ്പു എന്ന സുധിൻ ബാബുവിനെയാണ് (25) ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെയായിരുന്നു ഇയാൾ ബൈക്ക് മോഷ്ടിച്ചത്. പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ ബൈക്കുമായി വാഴത്തറ ക്രഷർ ഭാഗത്ത് വച്ച് പിടികൂടുകയായിരുന്നു. കോട്ടയം ഈസ്റ്റ് സ്റ്റേഷൻ എസ്.ഐ ജെയിംസ് മാത്യു, എ.എസ്.ഐ പ്രദീപ്, സി.പി.ഓ മാരായ യേശുദാസ്, അജിത്ത്, അജേഷ്, സിബിമോൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |