SignIn
Kerala Kaumudi Online
Friday, 12 July 2024 7.49 AM IST

നിർദ്ധന വിദ്യാർത്ഥികൾക്ക് ‘പഠനമിത്രം’

കൊല്ലം: നിർദ്ധന വിദ്യാർത്ഥികൾക്ക് കൈത്താങ്ങാകാൻ പഠനമിത്രം പദ്ധതിയുമായി ജില്ല ശിശുക്ഷേമ സമിതി. ധനസ്ഥിതി പിന്നാക്കമായത് പഠനത്തിന് തടസമാകരുതെന്ന സന്ദേശം പകരുന്നതിനാണ് പുതിയ തുടക്കമെന്ന് ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി ഡി.ഷൈൻദേവ് പറഞ്ഞു. നിർദ്ധനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ ലഭ്യമാക്കുന്നതിനായാണ് സമിതി മുൻകൈയെടുക്കുന്നത്.

കൂട്ടുകാരെ വിദ്യാഭ്യാസത്തിന് പിന്തുണയ്ക്കുന്ന മാതൃക കുട്ടിക്കാലത്ത് തന്നെ വികസിപ്പിക്കും വിധമാണ് പദ്ധതി നടപ്പാക്കുന്നത്. സ്‌കൂളുകളും അദ്ധ്യാപകരും രക്ഷിതാക്കളും കൈകോർത്ത് എല്ലാവിഭാഗം കുട്ടികളെയും അറിവിന്റെ ലോകത്തേക്ക് ആനയിക്കാൻ വഴിയൊരുക്കുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം വ്യക്തമാക്കി. സഹായിക്കാൻ മനസുള്ളവർക്ക് 9447571111, 9895345389, 9447719520 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.